x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: കാ​വ​നൂ​ര്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 15, 2026 03:25 AM IST | Updated: July 15, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: ദ​മ്പ​തി​ക​ളെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കാ​വ​നൂ​ര്‍ സ്വ​ദേ​ശി നി​സാ​റു​ദ്ദീ​നെ​യാ​ണ് മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ നി​യാ​സ​ലി (38), ഭാ​ര്യ സു​നി​ത (35) എ​ന്നി​വ​ര്‍​ക്കാ​ണ് വ​ധ​ശ്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ 13ന് ​രാ​ത്രി ഒ​ന്‍​പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ദ​മ്പ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന മ​ഞ്ചേ​രി പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ​യി​ലെ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് കാ​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി പ​രാ​തി​ക്കാ​ര​നെ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. തോ​ളി​ല്‍ കു​ത്തേ​റ്റ നി​യാ​സ​ലി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ത​ട​യാ​നെ​ത്തി​യ ഭാ​ര്യ​ക്കും അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​വ​രെ​യും മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Tags : Nattuvishesham LocalNews

Recent News

Corehub Up