കേരള സ്റ്റേറ്റ് നാഷണല്‍ ഖാദി ലേബര്‍ യൂണിയന് (ഐഎന്‍ടിയുസി) പ്രവര്‍ത്തക കണ്വന്ഷന് പയ്യന്നൂര്‍ ക്ഷീര ടവറില്‍ വി. കുഞ്ഞികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്
പയ്യന്നൂര്‍: ഖാദി മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ ഇടപെടലുകള്‍ ഇതുവരെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ. പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും മാര്‍ക്കറ്റ് ചെയ്യാനും കഴിയുന്ന നിലയിലേക്ക് ഇതിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് നാഷണല്‍ ഖാദി ലേബര്‍ യൂണിയന് (ഐഎന്‍ടിയുസി) പ്രവര്‍ത്തക കണ്വന്ഷന് പയ്യന്നൂര്‍ ക്ഷീര ടവറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖാദി മേഖലയില്‍ കാലികമായ പരിഷ്കാരങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. വസ്ത്രരംഗത്ത് മറ്റെല്ലാ മേഖലയിലും വലിയ നിലയില്‍ പരിഷ്കാരങ്ങള്‍ നടക്കുമ്പോള്‍ ഖാദി മേഖലയില്‍ അത് നടക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്താനും നമുക്ക് തനതായി ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനും സാധിച്ചാല്‍ കുറേക്കൂടി തൊഴിലാളികളുടെ തൊഴിലവസരങ്ങൾ വര്‍ധിപ്പിക്കാന്‍ കഴിയും.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ചതും ഇന്നും നിരവധി പേര്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുന്ന ഒരു മേഖല എന്ന നിലയിലും ഇതിനെ സംരക്ഷിക്കാന്‍ കഴിയണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് എന്‍. ഗംഗാധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. കുഞ്ഞിരാമന്, പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്ദനന്, കെ.വി. മോഹനന്, പി. അശോകന്, പി.വി. പ്രിയ, എ.കെ. ശ്രീജ, എന്‍. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.വിജയന്, കെ. പുഷ്പാവതി, സി.കെ. വിനോദ്കുമാര്‍, വി.കെ. ഉഷ, ഇ.എന്‍. പദ്മാവതി, കെ.വി. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Khadi sector V. Kunhikrishnan MLA