നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: ഗണേശോത്സവത്തിന്റെ നെടുമങ്ങാട് ട്രസ്റ്റ് കമ്മിറ്റിയുടെ സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശിവസേന നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് കരിപ്പൂര് പ്രേംകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. പേരൂർക്കട ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന നേതാക്കളായ രാധാകൃഷ്ണമേനോൻ, ജയശങ്കർ, ശേഖർ ജില്ല സെക്രട്ടറി കായ്പാടി രാജേഷ്, ജോയിന്റ് സെക്രട്ടറി കണ്ണാറംകോട് രാജേഷ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. തുളസീധരൻ, കൗൺസിലർമാരായ ടി. അർജുനൻ, കരിപ്പൂര് സുരേഷ്, ബിജെപി മണ്ഡലം സെക്രട്ടറി ഉദയകുമാർ, വി. ശ്രീകുമാർ, കരാട്ടെ സംസ്ഥാന ചീഫ് ഇൻസ്ട്രക്ടർ ജി.എസ്. രാജീവ്, അഡ്വ. കല്ലിയോട് റീന, സുമയ്യ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. 25 ഓളം കേന്ദ്രങ്ങളിലും 501 ഭവനങ്ങളിലും സെപ്റ്റംബർ എട്ടിനു പ്രതിഷ്ഠ നടക്കുകയും 16ന് ഘോഷയാത്രയോടെ നിമജ്ജനം നടത്തുകയും ചെയ്യും.
Tags : Nattuvishesham LocalNews