പ്രതീകാത്മക ചിത്രം
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിൽ രണ്ടു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 17, 11 വാർഡുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് മുൻകരുതൽ നിർദേശം നൽകി.
ഉപ്പുതറ പഞ്ചായത്തിൽ പകർച്ചപ്പനി പടർന്നുപിടിക്കുകയാണ്. ഇതിനിടയിലാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.17, 11 വാർഡുകളിൽ ഓരോരുത്തർക്ക് വീതമാണ് എലിപ്പനി സ്ഥിരീകരിച്ചത്. 11-ാം വാർഡിലെ രോഗിയുടെ നില നിയന്ത്രണവിധേയമായെങ്കിലും 17 -ാം വാർഡിലെ രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗിയിപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഏലം കർഷകർക്കാണ് എലിപ്പനി സ്ഥിരികരിച്ചത്. ഇരു വാർഡുകളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും പ്രതിരോധമരുന്ന് വിതരണവും നടത്തി.
Tags : Local News Nattuvishesham Two people coronavirus One in critical condition