Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coronavirus

Idukki

ഉ​പ്പു​ത​റ​യി​ൽ ര​ണ്ടു പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ഉ​പ്പു​ത​റ: ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. 17, 11 വാ​ർ​ഡു​ക​ളി​ലാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം ന​ൽ​കി.

ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ പ​ക​ർ​ച്ച​പ്പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.17, 11 വാ​ർ​ഡു​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്ക് വീ​ത​മാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 11-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ നി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ങ്കി​ലും 17 -ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. രോ​ഗി​യി​പ്പോ​ൾ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഏ​ലം ക​ർ​ഷ​ക​ർ​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രി​ക​രി​ച്ച​ത്. ഇ​രു വാ​ർ​ഡു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വും പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.

Latest News

Corehub Up