x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ ഉ​പ​പ​ദ്ധ​തി​യി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

വെബ്ഡെസ്ക്
Published: July 16, 2026 05:03 AM IST | Updated: July 16, 2026 05:03 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക്ഷാ​മ​വും വ​ർ​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ൽ​ച്ചെ​ല​വും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ ഉ​പ​പ​ദ്ധ​തി (എ​സ്എം എ​എം) പ്ര​കാ​ര​മു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2026-27 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റ​ർ, ഫാം ​മെ​ഷീ​ന​റി ബാ​ങ്ക് എ​ന്നീ ഘ​ട​ക​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക പോ​ർ​ട്ട​ലി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റു​ക​ളും യ​ന്ത്ര​വ​ത്ക​ര​ണ​തോ​ത് കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​യ​ർ​ന്ന​മൂ​ല്യ​മു​ള്ള കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഫാം ​മെ​ഷീ​ന​റി ബാ​ങ്കു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്. ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ, ക​ർ​ഷ​ക ഉ​ൽ​പ്പാ​ദ​ക സം​ഘ​ട​ന​ക​ൾ, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ചെ​ല​വി​ന്‍റെ 40 ശ​ത​മാ​നം വ​രെ ധ​ന​സ​ഹാ​യ​വും, അ​ർ​ഹ​രാ​യ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്ക് ഫാം ​മെ​ഷീ​ന​റി ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ചെ​ല​വി​ന്‍റെ 80 ശ​ത​മാ​നം (പ​ര​മാ​വ​ധി 24 ല​ക്ഷം രൂ​പ) വ​രെ​യും ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. കൂ​ടാ​തെ വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും 90 ശ​ത​മാ​നം വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും.

ഫാം ​മെ​ഷീന​റി ബാ​ങ്ക് പ​ദ്ധ​തി​ക​ൾ 10 ല​ക്ഷം രൂ​പ വ​രെ, 10 ല​ക്ഷം മു​ത​ൽ 20 ല​ക്ഷം രൂ​പ വ​രെ, 20 ല​ക്ഷം മു​ത​ൽ 30 ല​ക്ഷം രൂ​പ വ​രെ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. 10 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ ട്രാ​ക്ട​റു​ക​ൾ, കൊ​യ്ത്ത്-മെ​തി​യ​ന്ത്ര​ങ്ങ​ൾ,കാ​ർ​ഷി​ക ഡ്രോ​ണു​ക​ൾ, മൂ​ല്യ​വ​ർ​ധി​ത ഉത്്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. എ​ന്നാ​ൽ വ്യ​ക്തി​ഗ​ത സ​ബ്സി​ഡി​ക്ക് അ​ർ​ഹ​മാ​യ യ​ന്ത്ര​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ് ലോ​ഡ് ചെ​യ്ത രേ​ഖ​ക​ളു​ടെ അ​സ​ലും ആ​വ​ശ്യ​മാ​യ മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്ക​ണം. ജി​ല്ല​യി​ലെ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി മ​ല​ന്പു​ഴ​യി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (കൃ​ഷി) ഓ​ഫീ​സു​മാ​യോ ജി​ല്ല​യി​ലെ മ​റ്റ് കൃ​ഷി ഓ​ഫീ​സു​ക​ളു​മാ​യോ സ​മീ​പ​ത്തെ കൃ​ഷി​ഭ​വ​നു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9562200882, 9495135808, 7012854102, 9400871570, 9383471479.

Tags : Local News Nattuvishesham agricultural mechanization

Recent News

Corehub Up