പി. പ്രസാദ് എഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മുഹമ്മ: വിദ്യാഭ്യാസ മികവിന്റെ പ്രാധാന്യം ഒത്തൊരുമയോടെ നെഞ്ചിലേറ്റാൻ മുഹമ്മ കെഇ കാർമൽ സെൻട്രൽ സ്കൂളിന് കഴിയുന്നതായി പി. പ്രസാദ് എംഎൽഎ.
പത്ത്, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്നതിനും മുൻ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടം സിഎംഐക്ക് യാത്രയയപ്പ് നൽകുന്നതിനുമായി സംഘടിപ്പിച്ച ഗ്രേഷ്യസ് എറ്റ് ഗ്ലോറിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജർ ഫാ. ചാക്കോ അക്കത്തറ സിഎംഐ അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് റവ.ഡോ. സാംജി വടക്കേടം പുരസ്കാരങ്ങൾ സമ്മാനിച്ചു.
ജെസി രാജു, സംഗീത സംവിധായകൻ ആലപ്പി ഋഷികേഷ്, റവ. ഡോ. സാംജി വടക്കേടം സിഎംഐ, ഫാ. ചാക്കോ അക്കത്തറ സിഎംഐ, പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സന്തോഷ് ഷൺമുഖൻ, എസ്. സബിത, എസ്. വൈഗ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham KE Carmel School P. Prasad MLA