x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്ലേ​ജ് സ്‌​കൂ​ളി​ല്‍ യൂ​ത്ത് സ്‌​കി​ല്‍​സ് ഡേ ​ന​ട​ത്തി

വെബ് ഡെസ്ക്
Published: July 15, 2026 09:40 PM IST | Updated: July 15, 2026 09:40 PM IST

ആ​ശ​യ​ങ്ങ​ളു​ടെ അ​വ​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് 1922 മോ​ഡ​ല്‍ വി​ന്‍റേജ് കാ​ര്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

കു​മാ​ര​മം​ഗ​ലം: വി​ല്ലേ​ജ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ത്ത് സ്‌​കി​ല്‍​സ് ഡേ ​ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ത​നാ​ശ​യ​ങ്ങ​ള്‍ സ്വ​യം ക​ണ്ടെ​ത്താ​നും പു​തി​യ സം​ര​ംഭ​ക സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു കു​ട്ടി​ക​ളെ ഉ​യ​ര്‍​ത്താ​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം റി​സ​ര്‍​വ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഫി​നാ​ന്‍​ഷ്യ​ല്‍ ലൈ​ബ്ര​റി ക്ലാ​സു​ക​ള്‍​ക്കും ഇ​തോ​ടെ തു​ട​ക്ക​മായി.

വേ​റി​ട്ട രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ര്‍​ജു​ന്‍ കെ. ​വേ​ണു കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച പ​ഴ​യ മോ​ഡ​ലി​ലു​ള്ള വി​ന്‍റേ​ജ് കാ​ര്‍ പ​രി​പാ​ടി​യി​ലെ ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു. സീ​നി​യ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ സ​ജി വ​ര്‍​ഗീ​സ് നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Youth Skills Day Village School

Recent News

Corehub Up