x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​യ​ത്തു​കാ​വി​ല്‍ പു​ഞ്ചി​രി


Published: July 17, 2026 04:48 AM IST | Updated: July 17, 2026 04:48 AM IST

പ​രി​യ​ത്തു​കാ​വി​ല്‍ ഏ​ഴു കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ച്ചി: പ​രി​യ​ത്തു​കാ​വി​ല്‍ ഇ​നി കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ ഭീ​ഷ​ണി ഇ​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഏ​ഴ് കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ ന​ട​ന്നു. ഇ​തോ​ടെ അ​മ്പ​തി​ല​ധി​കം വ​ര്‍​ഷം നീ​ണ്ട കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ ഭീ​ഷ​ണി​ക്കാ​ണ് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു.

നി​ല​വി​ല്‍ ഉ​ന്ന​തി​നി​വാ​സി​ക​ള്‍ താ​മ​സി​ക്കു​ന്ന അ​തേ വ​സ്തു​വി​ല്‍ ത​ന്നെ​യാ​ണ് 1,000 ചതുരശ്രയടി വ​ലി​പ്പ​മു​ള്ള വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും. അ​റ്റാ​ച്ച്ഡ് ബാ​ത്ത്‌​റൂ​മു​ക​ളോ​ടു കൂ​ടി​യ മൂ​ന്ന് കി​ട​പ്പു​മു​റി​ക​ള്‍, ഡൈ​നിം​ഗ് ഹാ​ള്‍, ലി​വിം​ഗ് റൂം, ​സി​റ്റൗ​ട്ട്, അ​ടു​ക്ക​ള എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് വീ​ടു​ക​ള്‍. താ​മ​സ​ക്കാ​രാ​യ ഏ​ഴ് കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​യി അ​ഞ്ച് സെ​ന്‍റ് വീ​ത​മു​ള്ള ഭൂ​മി​യും അ​തി​ലേ​ക്കു​ള്ള വ​ഴി​യും ഇ​തി​നോ​ട​കം അ​ള​ന്നു തി​രി​ച്ചു ന​ല്‍​കി.

പു​തി​യ വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ശേ​ഷ​വും കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പം സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​കുമെന്നും നി​യ​മ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​ത്വ​ങ്ങ​ള്‍​ക്ക​പ്പു​റം ജ​ന​കീ​യ​മാ​യ ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​നം ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു​പി​ടി​ച്ചാ​ല്‍ ഏ​ത് പ്ര​തി​സ​ന്ധി​ക്കും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ പ​റ​ഞ്ഞു.

വി.​പി. സ​ജീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, റൂ​റ​ല്‍ എ​സ്പി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍, വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സെ​ബാ​സ്റ്റ്യ​ന്‍, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ര​ദ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up