x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ സം​ഘ​ർ​ഷം: റി​മാ​ൻ​ഡ് പ്ര​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്


Published: July 17, 2026 04:10 AM IST | Updated: July 17, 2026 04:10 AM IST

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​നാ(24)​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​തേ സെ​ല്ലി​ലെ ത​ട​വു​കാ​ര​നാ​യ ര​ഞ്ജി​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ലെ എ ​ബ്ലോ​ക്കി​ലു​ള്ള ഒ​ന്പ​താം ന​മ്പ​ർ സെ​ല്ലി​ലാ​ണ് സം​ഭ​വം. സ​ഹ​ത​ട​വു​കാ​ര​നാ​യ ര​ഞ്ജി​ത്ത് മു​ണ്ട് ചു​ഴ​റ്റി എ​റി​ഞ്ഞ​ത് അ​ബ്ദു​ൽ റ​ഹ്മാ​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ലം ചൊ​വ്വാ​ഴ്ച പ്ര​തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.
ഒ​രു സ്റ്റീ​ൽ മ​ഗ് ക​റു​ത്ത മു​ണ്ടി​ൽ ചു​റ്റി, ത​റ​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ബ്ദു​ൽ റ​ഹ്മാ​ന്‍റെ ത​ല​യി​ൽ ര​ഞ്ജി​ത്ത് ര​ണ്ടു​ത​വ​ണ ആ​ഞ്ഞ​ടി​ച്ചു.

അ​ടി​യേ​റ്റ് അ​ബ്ദു​ൽ റ​ഹ്മാ​ന്‍റെ ത​ല​യി​ൽ വ​ല​തു ചെ​വി​ക്ക് മു​ക​ളി​ലാ​യി ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​യാ​ളു​ടെ മു​റി​വി​ൽ 10 തു​ന്ന​ലു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ജി​ല്ലാ ജ​യി​ലി​ലെ​ത്തി പ്ര​തി ര​ഞ്ജി​ത്തി​ന്‍റെ അ​റ​സ്‌​റ്റു രേ​ഖ​പ്പെ​ടു​ത്തി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up