സംഘർഷത്തെത്തുടർന്ന് മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിൽ വിന്യസിച്ച പോലീസുകാർ.
മട്ടന്നൂർ: മട്ടന്നൂർ ഗവ. പോളിടെക്നിക്ക് കോളജിൽ എസ്എഫ്ഐ കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ചതിൽ സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസം പോളി പ്രവേശനോത്സവത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങളാണ് രാത്രിയിൽ നശിപ്പിച്ചത്.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഘർഷ സാധ്യതയുള്ളതിനാൽ മട്ടന്നൂർ, എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്തു.
Tags : Local News Nattuvishesham Flags destroyed