കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് സുവോളജി പിജി ആന്‍ഡ് ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മദര്‍ ഡെല്ഫിന് മേരി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് പ്രോഗ്ര
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളജ് സുവോളജി പിജി ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മദര്‍ ഡെല്ഫിന് മേരി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് പ്രോഗ്രാം ബിഷപ് സ്റ്റാന്‍ലി റോമന്‍ സെമിനാര്‍ ഹാളില്‍ നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മനോഹര്‍ ഡി. മുല്ലശേരി അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോസഫ് ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സിസ്റ്റര്‍ മദര്‍ ഡെല്ഫിന് മേരിക്ക് കുടുംബാംഗങ്ങളുടെ ശ്രദ്ധാഞ്ജലി എന്ന വിഷയത്തില്‍ റിട്ട. പ്രഫ. ഡോ. തോമസ് ബെന്നാന്സ് അനുസ്മരണ പ്രഭാഷണം നടത്തി. മദര്‍ ഡെല്‍ഫിന്റെ സഹപ്രവര്‍ത്തകനായിരുന്ന റിട്ട. പ്രഫ. ഡോ. ജോണ്സണ് പയസ്, അവരോടൊപ്പമുള്ള പ്രവര്ത്തനാനുഭവങ്ങള് പങ്കുവെച്ചു. മദര്‍ ഡെല്ഫിന് മേരിയുടെ വിദ്യാഭ്യാസ ദര്‍ശനവും മാനവിക മൂല്യങ്ങളും പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സുവോളജി വിദ്യാര്‍ഥികളുടെ അക്കാഡമിക, ഗവേഷണ, സാങ്കേതിക നൈപുണ്യ വികസനത്തിനായി എല്ലാ വര്‍ഷവും പ്രഭാഷണങ്ങള്‍, ശില്പശാലകള്, പരിശീലന പരിപാടികള്‍, അവാര്‍ഡുകള്‍, മറ്റ് വിജ്ഞാനപരമായ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ എന്‍ഡോവ്മെന്റ് പരിപാടിയുടെ ഭാഗമായി 17ന് ഫിഷ് ടാക്സോണമി: പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടിസെസ് എന്ന വിഷയത്തില്‍ ഏകദിന സാങ്കേതിക ശില്പശാല സംഘടിപ്പിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗം അസോ.പ്രഫ.ഡോ.സി.പി. ഷാജി ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. സുവോളജി വകുപ്പ് മേധാവി പ്രഫ.പി.ജെ. സാര്‍ലിന്‍ സ്വാഗതം ആശംസിച്ചു. കോളജിലെ അസി.പ്രഫ. ഡോ. ഡാഫിന വില്‍ഫ്രഡ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam