x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹം​കൊ​ണ്ട് വീ​ടൊ​രു​ക്കി സ​ഹ​പാ​ഠി​ക​ൾ മാതൃകയായി

വെബ് ഡെസ്ക്
Published: July 15, 2026 01:11 AM IST | Updated: July 15, 2026 01:11 AM IST

സ്നേ​ഹ ഭ​വ​നം

ആ​റ്റി​ങ്ങ​ൽ: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​നി​ക്കാ​ണു സ്നേ​ഹ ഭ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ വീ​ടൊ​രു​ങ്ങി​യ​ത്.

എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, പി​ടി​എ, എ​സ്എം​സി, ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, നാ​ട്ടു​കാ​ർ, സു​മ​ന​സു​ക​ൾ എ​ന്നി​വ​രു​ടെ സം​ഭാ​വ​ന​ക​ളും സ​ഹ​ക​ര​ണ​വും കൊ​ണ്ടാ​ണ് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം നി​ർ​വ​ഹി​ച്ചു. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എം. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്നേ​ഹ​ഭ​വ​നം നി​ർ​മി​ക്കാ​ൻ സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ജ​യ​ൻ, നി​ർ​മാ​ണ കോ​ൺ​ട്രാ​ക്ട​ർ സു​രേ​ഷ്, ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ മു​ന്നി​ട്ടു​നി​ന്ന ര​ക്ഷി​താ​വ് നോ​വ​ൽ രാ​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ രേ​വ​തി എ​ൻ. രാ​ജ്, ദ്രൗ​പ​തി കൃ​ഷ്ണ, ന​വ​മി, അ​ദീ​നാ റ​ഷീ​ദ്, പി. ​വാ​മി​ക എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ ഡി. ​ഉ​ദ​യ​കു​മാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​ടി. ലി​ജി​മോ​ൾ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്. രേ​ഖ, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ അ​ഡ്വ. വി. ​സു​രേ​ഷ്, ജി.​എ​സ്. ബി​നു, പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​മ്യ, എം.​സി. മ​നോ​ജ്, പി. ​സ​ന്തോ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഡോ. ​ര​തീ​ഷ് നി​രാ​ല, എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ യ​ഹി​യ, പ്ര​ധാ​നാ​ധ്യാ​പി​ക എം. ​ഷ​ജീ​ല ബീ​വി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഷെ​റീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up