x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​ങ്കാ​ര​പു​ഷ്പ- ഫ​ല​വൃ​ക്ഷ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഇ​ന്നു​മു​ത​ൽ പാ​ല​ക്കാ​ട്ട്

വെബ് ഡെസ്ക്
Published: July 18, 2026 03:52 AM IST | Updated: July 18, 2026 03:52 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത യ​ജ്ഞം, ക​ർ​ക്ക​ട​ക ഞാ​റ്റു​വേ​ല എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക ഫ​ല​വൃ​ക്ഷ പ്ര​ചാ​ര​ക​സ​മി​തി, ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഹ​രി​ത​കേ​ന്ദ്രം, സൗ​ത്ത് സ​ണ്‍ അ​ഗ്രി​ക​ൾ​ച്ച​ർ ഫാം ​എ​ന്നി​വ സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ അ​ല​ങ്കാ​ര​പു​ഷ്പ- ഫ​ല​വൃ​ക്ഷ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഇ​ന്നു​മു​ത​ൽ 27 വ​രെ പാ​ല​ക്കാ​ട് ചെ​റി​യ കോ​ട്ട​മൈ​താ​ന​ത്തു ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മു​ന്നൂ​റി​ൽ​പ​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ, അ​ല​ങ്കാ​ര പൂ​ച്ചെ​ടി​ക​ൾ, നാ​ട​നും അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, പ​ച്ച​ക്ക​റി​ത്തൈ​ക​ൾ, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, ജൈ​വ​വ​ള​ങ്ങ​ൾ, കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ വ​ൻ​തേ​ൻ, ചെ​റു​തേ​ൻ, നെ​ല്ലി​ക്ക, മ​ഞ്ഞ​ൾ, കാ​ന്താ​രി മു​ത​ലാ​യ തേ​നു​ക​ൾ തു​ട​ങ്ങി​യ​വ​യും ഹോം ​മെ​യ്ഡ് സോ​പ്പു​ക​ൾ, നെ​ല്ലി​ക്കാ കാ​ന്താ​രി, ഫാ​ഷ​ൻ ഫ്രൂ​ട്ട്, ന​റു​നീ​ണ്ടി, സി​റ​പ്പു​ക​ൾ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളാ​യ ച​ങ്ങ​ലം​പ​ര​ണ്ട, ഹെ​യ​ർ​ഓ​യി​ൽ, ചു​മ മ​രു​ന്ന് എ​ന്നി​വ​യും ഹ​രി​തോ​ത്സ​വ​ത്തി​ൽ വി​പ​ണ​നം ചെ​യ്യും.

27 ന് ​അ​ടു​ക്ക​ള​ത്തോ​ട്ടം, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, കോ​ഴി വ​ള​ർ​ത്ത​ൽ, ടെ​റ​സ് ഫാ​മിം​ഗ്, ഊ​ർ​ജ​സം​ര​ക്ഷ​ണം, എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും. പി​ന്നീ​ട് വി​ദ​ഗ്ധ പ​രി​ശീ​ല​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ന​ൽ​കും.

പ​ഴ​യ വ​സ്ത്ര​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ഗ്, ത​ല​യ​ണ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റേ​യും മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്ന​തി​ന്‍റേ​യും സൗ​ജ​ന്യ പ​രി​ശീ​ല​നം മേ​പ്പ​റ​ന്പ് വി​ശ്വ​ക​ർ​മ​ഹാ​ളി​ൽ 23ന് ​ന​ട​ത്തും. ത​യ്യ​ൽ അ​റി​യാ​വു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ന്നു​രാ​വി​ലെ 10.30 ന് ​മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​സ്മി​തേ​ഷ് ഹ​രി​തോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി. ​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോൺ: 9562369001.

Tags : Local News Nattuvishesham Ornamental flower Palakkad

Recent News

Corehub Up