പ്രതീകാത്മക ചിത്രം
വെള്ളത്തൂവൽ: ജനവാസ മേഖലയ്ക്കു ഭീഷണിയുയർത്തി നിർമാണം നടന്നുകൊണ്ടിരുന്ന അപ്പർ ചെങ്കുളം ജലവൈദ്യുതിപദ്ധതിയുടെ തുരങ്കനിർമാണം ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചു. ടണൽ നിർമാണത്തെത്തുടന്ന് ചെങ്കുളം, എൽക്കുന്ന്, വെള്ളത്തൂവൽ പ്രദേശങ്ങളിലായി മുപ്പതോളം വീടുകളുടെ നിലനിൽപ്പ് ഭീഷണിയിലായിരുന്നു. ഇവിടങ്ങളിൽ 18 വീടുകളുടെ ഭിത്തികൾക്കും തറകൾക്കും വിള്ളൽ സംഭവിച്ചിരുന്നു.
നിർമാണസമയത്തു നടക്കുന്ന ഉഗ്ര സ്പോടനങ്ങൾ പരിസരവാസികളുടെ ജീവിതത്തിനു ഭീഷണിയായ സാഹചര്യത്തിൽ പ്രദേശവാസികൾ പഞ്ചായത്തിന്റെയും എഫ്. രാജ എംഎൽഎയുടെയും പിന്തുണയോടെ നടത്തിയ പ്രതിഷേധസമരത്തിനൊടുവിൽ നിർമാണം താത്കാലികമായി നിർത്തിവയ്ക്കാൻ കെഎസ്ഇബി തയാറാകുകയായിരുന്നു.
Tags : Local News Nattuvishesham Public protest bears fruit Tunnel construction halted