ആനക്കയത്ത് ഷൂട്ടര്‍മാര്‍ കാട്ടുപന്നികളെ വെടിവെച്ചു കൊന്നപ്പോള്‍.
ആനക്കയം: കൃഷിക്കും നാട്ടുകാര്‍ക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പടിഞ്ഞാറ്റുമുറി, അമ്പലത്തിങ്ങല്‍ പ്രദേശങ്ങളില്‍ തമ്പടിച്ച ആറ് പന്നികളെയാണ് വെടിവെച്ച് കൊന്നത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാരില്‍നിന്ന് നിരന്തര പരാതി ഉയര്‍ന്നിരുന്നു. ഇതോടെ 23-ാം വാര്‍ഡ് അംഗം കുഞ്ഞുമോന്റെയും 22-ാം വാര്‍ഡ് അംഗം ബഷീറിന്റെയും നേതൃത്വത്തില്‍ ഷൂട്ടര്‍മാരെ വിളിച്ചുവരുത്തി പരിശോധന നടത്തി കണ്ടെത്തി പന്നികളെ കൊല്ലുകയായിരുന്നു.
പരിശോധനയ്ക്ക് പരിശീലനം ലഭിച്ച നായകളും ഉണ്ടായിരുന്നു. കെ.വി. ഇല്യാസ് ബാബു ആനക്കയം, അസീസ് ഇരുമ്പുഴി എന്നിവര്‍ നേതൃത്വം നല്കി. പന്നികളെ ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.
Tags : Nattuvishesham LocalNews