x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കു​റ​വ്: നെ​ല്‍​കൃ​ഷി ചെ​യ്യാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: July 14, 2026 05:38 AM IST | Updated: July 14, 2026 05:38 AM IST

മ​ര​ക്ക​ട​വി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് മൂ​ലം പാ​ട​മൊ​രു​ക്കാ​നാ​കാ​ത്ത കൃ​ഷി​യി​ടം.

പു​ല്‍​പ്പ​ള്ളി: മ​ര​ക്ക​ട​വ്, കൊ​ള​വ​ള്ളി, കൃ​ഗ​ന്നൂ​ര്‍ പാ​ട​ങ്ങ​ളി​ല്‍ നെ​ല്‍​കൃ​ഷി ചെ​യ്യാ​ന്‍ വെ​ള്ള​മി​ല്ലാ​തെ നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍.മ​ഴ​വെ​ള്ള​ത്താ​ല്‍ നി​റ​ഞ്ഞു കി​ട​ക്കേ​ണ്ട പാ​ട​ങ്ങ​ള്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ വി​ത്ത് ഇ​ടാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​പ്പോ​ള്‍ വി​ത്ത് പാ​കി​യാ​ല്‍ മാ​ത്ര​മേ ഈ ​വ​ര്‍​ഷം നെ​ല്‍​കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യൂ.

ജി​ല്ല​യി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ല​വ​ര്‍​ഷം കാ​ര്യ​മാ​യി ല​ഭി​ച്ചെ​ങ്കി​ലും പു​ല്‍​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ കു​റ​ഞ്ഞ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. പാ​ട​ങ്ങ​ളി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​മൊ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

മേ​ഖ​ല​യി​ല്‍ ക​ബ​നി ന​ദി​യി​ല്‍ നി​ന്നു​ള്ള നാ​ല് ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യേ​ജ​നം ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​ര്‍​ക്കും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭൂ​രി​ഭാ​ഗം പാ​ട​ങ്ങ​ളി​ലും വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ നെ​ല്‍​കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മേ​ഖ​ല​യി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍.

Tags :

Recent News

Corehub Up