വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ
പരപ്പ: വൈഎംസിഎ കാസർഗോഡ് സബ് റീജിയന്റെ 2026-28 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും പരപ്പ വൈഎംസിഎ ഹാളില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ ചെയര്മാന് സണ്ണി മാണിശേരി അധ്യക്ഷത വഹിച്ചു.
ദേശീയ നിര്‍വാഹകസമിതിയംഗം ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണവും വിമലഗിരി പള്ളി വികാരി ഫാ. ജോബിന് കൊട്ടാരത്തില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം, നോമിനേഷന് കമ്മിറ്റി ചെയര്മാന് ബേബി മാടപ്പള്ളി, വൈത്തിരി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്മാന് ടോംസണ് ടോം, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്മാന് തോമസ് പൈനാപ്പള്ളി, യൂണി-വൈ സംസ്ഥാന ചെയര്മാന് അഖില്‍ ജോണ്‍, വനിതാഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി ജോണ്സണ്, സബ് റീജിയൻ വൈസ് ചെയര്മാന് അജീസ് അഗസ്റ്റിന്, പരപ്പ യൂണിറ്റ് പ്രസിഡന്റ് ജോസ് പാലക്കുടി, റോജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സി.എം. ബൈജു- ചെയര്മാന്, ബിനോ വര്‍ഗീസ്, എബി ജോസ് പാലക്കുടി- വൈസ് ചെയര്മാന്മാര്, റോജി മാത്യു- ജനറല്‍ കണ്‍വീനര്‍, ജോയി കളരിക്കല്‍ ബന്തടുക്ക, പി.സി. ബേബി മാലക്കല്ല് , ഡാജി ഓടയ്ക്കല്‍ ഭീമനടി, ബിനോയ് പടവില്‍ കാലിച്ചാനടുക്കം, വി.ജെ. സാജു വെള്ളരിക്കുണ്ട്, സിജു പോള്‍ കാഞ്ഞിരടുക്കം, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ കാഞ്ഞങ്ങാട്- സ്റ്റാൻഡിംഗ് കമ്മിറ്റി കണ്‍വീനര്‍മാര്‍.
Tags : Nattuvishesham Local News YMCA Officers take charge