Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YMCA

Kottayam

വൈ​എം​സി​എയി​ല്‍ ഓ​ണാ​ഘോ​ഷം​

ക​ാരി​ക്കോ​ട്: ന്യൂ​സ് പ്രി​ന്‍റ് ന​ഗ​ര്‍ വൈ​എം​സി​എ, വൈ​സ്‌​മെ​ന്‍ ക്ല​ബ്, വൈ​സ്‌​മെ​ന്‍ സ്പോ​ര്‍​ട്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക ശ്രീ​ല​ത ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. വൈ​സ്‌​മെ​ന്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ബ​ര്‍​ട്ട് തോ​ട്ടു​പു​റം, ഫാ.​ ജയിം​സ് ചാ​ല​പ്പു​റം, ഫാ.​ ജോ​യി ആ​ന​ക്കു​ഴി​യി​ല്‍, പി.​വി. രാ​ജീ​വ്, എം.​സി. ഷി​ബു, എ​ബി സ​ക്ക​റി​യ, തോ​മ​സ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും

ഇ​രി​ട്ടി: വൈ​എം​സി​എ ഇ​രി​ട്ടി സ​ബ് റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വ​ള്ളി​ത്തോ​ട് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി തോ​മ​സ് വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത  വ​ഹി​ച്ചു. നാ​ഷ​ണ​ൽ വൈ​എം​സി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ. ​കെ.​എം. തോ​മ​സ്  മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ കേ​ര​ള റീ​ജ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കു​ര്യ​ൻ തു​മ്പു​ങ്ക​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ​ത്യ​പ്ര​തി​ജ്ഞാ ​ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു.

ഫാ. ​ജോ​ർ​ജ് അ​ച്ചാ​ണ്ടി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​എം​സി​എ കേ​ര​ള നോ​ർ​ത്ത് സോ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യിം​സ് ജോ​സ​ഫ്, വൈ​ത്തി​രി പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ ബി​ജു ത​ണ്ടി​യ​ത്ത്, വ​യ​നാ​ട് സ​ബ് റീ​ജ​ണ​ല് ചെ​യ​ർ​മാ​ൻ സ​ജി ജോ​ർ​ജ്, നി​യു​ക്ത ചെ​യ​ർ​മാ​ൻ സ​ണ്ണി കൂ​റു​മു​ള്ളം​ത​ടം, ഷാ​ജി ക​ല്ലി​ങ്ക​ൽ, മാ​നു​വ​ൽ പ​ള്ളി​ക്ക​മ്യാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സ​ണ്ണി​കൂ​റു​മു​ള്ളം​ത​ടം-​ചെ​യ​ർ​മാ​ൻ, ദേ​വ​സ്യ നെ​ല്ലി​ക്കു​ന്നേ​ൽ, ജോ​യ​ൽ ജോ​ബ് മാ​ളേ​ക്ക​ൽ -വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, മാ​നു​വ​ൽ പ​ള്ളി​ക്ക​മ്യാ​ലി​ൽ -ജ​ന​റ​ൽ ക​ൺ​വീ​ന​ർ. 

District News

വൈ​എം​സി​എ സ​ബ് റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

പ​ര​പ്പ: വൈ​എം​സി​എ കാ​സ​ർ​ഗോ​ഡ് സ​ബ് റീ​ജി​യ​ന്‍റെ 2026-28 വ​ര്‍​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും കു​ടും​ബ​സം​ഗ​മ​വും പ​ര​പ്പ വൈ​എം​സി​എ ഹാ​ളി​ല്‍ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം ഡോ. ​കെ.​എം. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വി​മ​ല​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഡ​യാ​ലി​സി​സ് പ്രൊ​ജ​ക്ട് നാ​ഷ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, നോ​മി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബേ​ബി മാ​ട​പ്പ​ള്ളി, വൈ​ത്തി​രി നാ​ഷ​ണ​ല്‍ പ്രൊ​ജ​ക്ട് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം, ​ഉ​ഡു​പ്പി നാ​ഷ​ണ​ല്‍ പ്രൊ​ജ​ക്ട് വൈ​സ് ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പൈ​നാ​പ്പ​ള്ളി, യൂ​ണി-​വൈ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ഖി​ല്‍ ജോ​ണ്‍, വ​നി​താ​ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ജോ​ണ്‍​സ​ണ്‍, സ​ബ് റീ​ജി​യ​ൻ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ജീ​സ് അ​ഗ​സ്റ്റി​ന്‍, പ​ര​പ്പ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ക്കു​ടി, റോ​ജി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: സി.​എം. ബൈ​ജു- ചെ​യ​ര്‍​മാ​ന്‍, ബി​നോ വ​ര്‍​ഗീ​സ്, എ​ബി ജോ​സ് പാ​ല​ക്കു​ടി- വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, റോ​ജി മാ​ത്യു- ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, ജോ​യി ക​ള​രി​ക്ക​ല്‍ ബ​ന്ത​ടു​ക്ക, പി.​സി. ബേ​ബി മാ​ല​ക്ക​ല്ല് , ഡാ​ജി ഓ​ട​യ്ക്ക​ല്‍ ഭീ​മ​ന​ടി, ബി​നോ​യ് പ​ട​വി​ല്‍ കാ​ലി​ച്ചാ​ന​ടു​ക്കം, വി.​ജെ. സാ​ജു വെ​ള്ള​രി​ക്കു​ണ്ട്, സി​ജു പോ​ള്‍ കാ​ഞ്ഞി​ര​ടു​ക്കം, സെ​ബാ​സ്റ്റ്യ​ന്‍ കൊ​റ്റ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്- സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​ര്‍.

District News

ബ​സ് ബേ പ​ണി​യ​ണം: നി​വേ​ദ​നം ന​ൽ​കി വൈ​എം​സി​എ

തേ​ഞ്ഞി​പ്പ​ലം: കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബ​സ് സ്റ്റോ​പ്പി​ൽ സ​ർ​വീ​സ് റോ​ഡി​നോ​ട് ചേ​ർ​ന്ന് ബ​സ് ബേ ​പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ, ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ, ജി​ല്ലാ​ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​വി. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല ബ​സ് സ്റ്റോ​പ്പി​ൽ ലൈ​ൻ ബ​സ്, മി​നി​ബ​സ്, ഓ​ട്ടോ​റി​ക്ഷ, മ​റ്റു വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ കാ​ര​ണം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് 15 മു​ത​ൽ മു​ത​ൽ 25 മി​നി​ട്ട് വ​രെ സ​മ​യം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.

ഈ ​സ​മ​യ​ത്താ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി ജീ​വ​ന​ക്കാ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫീ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ൾ വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന​ത്. സ​ർ​വീ​സ് റോ​ഡി​ന​രി​കെ ബ​സ് ബേ ​പ​ണി​യു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യ​മാ​കും. അ​തു​വ​ഴി മ​റ്റു ബ​സു​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു.

District News

വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

ക​രു​വ​ഞ്ചാ​ൽ: വൈ​എം​സി​എ ക​രു​വ​ഞ്ചാ​ലി​ന്‍റെ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു.

വൈ​എം​സി​എ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ ക​രു​വ​ഞ്ചാ​ൽ പ്ര​സി​ഡ​ന്‍റ് പോ​ൾ ജോ​ർ​ജ് മെ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്രി​ൻ​സ് ആ​ന്‍റ​ണി, വ​നി​ത ഫോ​റം സെ​ക്ര​ട്ട​റി അ​നു ജ​യ്സ​ൺ എ​ന്നി​വ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വൈ​എം​സി​എ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ വ​നി​താ ഫോ​റം സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ടി​ന്‍റു ബി​ജി എ​ന്നി​വ​ർ സ്ഥാ​നാ​രോ​ഹ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ലി​ജോ ജോ​ൺ ക​ള​രി​ക്ക​ൽ -പ്ര​സി​ഡ​ന്‍റ്, മാ​ത്യു തു​ണ്ട​ത്തി​ൽ -സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ ജോ​ർ​ജ്കു​ട്ടി കു​റ്റ്യാ​നി​ക്ക​ൽ എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ വൈ​എം​സി​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ കാ​ർ​ട്ടൂ​ണി​സ്റ്റ് വി.​ആ​ർ. രാ​ഗേ​ഷി​നെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ. ബേ​ബി, ജി​യോ ജേ​ക്ക​ബ്, രാ​ജു ചെ​റി​യ​ങ്കാ​ലാ​യി​ൽ, ജ​യ്സ​ൺ ഓ​ണം​കു​ളം, ഗാ​ഥ തോ​മ​സ്, ജെ​യിം​സ് പു​ത്ത​ൻ​പു​ര, സ​ജി സ​ക്ക​റി​യാ​സ്, ചാ​ക്കോ​ച്ച​ൻ മ​ഞ്ഞ​ളാം​കു​ന്നേ​ൽ, സാ​ബു മാ​ത്യു ചാ​ണ​കാ​ട്ടി​ൽ, സ്വ​പ്ന തോ​മ​സ്, ഷാ​ന്‍റി ഷൈ​ജു, രാ​ജു കി​ളി​യം​കു​ന്നേ​ൽ, മാ​ത്യു തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​വി. ജോ​സ്, ബി​ജു അ​റ​ക്ക​ൽ, ഷൈ​ജു കൊ​ല​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

വൈ​എം​സി​എ​യു​ടെ കു​ടും​ബ​സം​ഗ​മ​വും സ​മാ​ദ​ര​ണസ​ദ​സും ന​ട​ന്നു

ഗു​രു​വാ​യൂ​ർ: വൈ​എം​സി​എ​യു​ടെ കു​ടും​ബ​സം​ഗ​മ​വും സ​മാ​ദ​ര​ണ​സ​ദ​സും ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌ പ്ര​സി​ഡ​ന്‍റ് ബാ​ബു എം. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി.

ഗു​രു​വാ​യൂ​ർ എ​സ്ഐ മ​ഹേ​ഷ് മു​ഖ്യാ​തി​ഥി യാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത അ​ര​വി​ന്ദ​നേ​യും കൗ​ ൺ​സി​ല​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട വൈ​എം​സി​എ അം​ഗ​ങ്ങ​ളാ​യ ആ​ന്‍റോ തോ​മ​സ്, ജോ​യ് ചെ​റി യാ​ൻ, എം.​വി. ബി​ജു, ജോ​യ്സി ടീ​ച്ച​ർ, മി​ഷ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വ​നി​താ​ഫോ​റം ന​ട​പ്പി​ലാ​ക്കു​ന്ന വ​നി​താ ദീ​പ്തി പ​ദ്ധ​തി​യി​ലൂ​ടെ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു.​

തൃ​ശൂ​ർ സ​ബ് റീ​ജി​യ ൺ ​ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ മാ​റോ​ക്കി, സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് നീ​ല​ങ്കാ​വി​ൽ, ജോ​സ് ലൂ​യി​സ്, ലാ​ങ്കോ​സ് ച​ക്ര​മാ​ക്കി​ൽ, സി.​പി.​ജോ​യ്, ജോ​മോ​ൻ ചു​ങ്ക​ത്ത്, ബി​ജു അ​ന്തി ക്കാ​ട്ട്, ഇ​ഗ്നേ​ഷ്യ​സ് ആ​ളൂ​ർ, ജി​ഷൊ. എ​സ്. പു​ത്തൂ​ർ എ​ന്നി​വ​ർ സം​ഗി​ച്ചു.

District News

വൈ​എം​സി​എ സം​സ്ഥാ​ന ന​ഴ്സ​റി ക​ലോ​ത്സ​വം: ബ​ത്തേ​രി ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ജേ​താ​ക്ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വൈ​എം​സി​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21-ാമ​ത് ഫാ. ​മ​ത്താ​യി നൂ​റ​നാ​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള സം​സ്ഥാ​ന ന​ഴ്സ​റി ക​ലോ​ത്സ​വ​ത്തി​ൽ ബ​ത്തേ​രി ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് സ്കൂ​ൾ 401 പോ​യി​ന്‍റു​ക​ളോ​ടു കൂ​ടി ജേ​താ​ക്ക​ളാ​യി.
മേ​പ്പാ​ടി ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ബ​ത്തേ​രി ലി​റ്റി​ൽ ഫ്ള​വ​ർ ന​ഴ്സ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ആ​ദ​വ് ആ​നി​ക്കോ​ട് (മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ), പി.​എ​ൻ. മു​ഹ​മ്മ​ദ് റ​സാ​ൻ (ബ​ത്തേ​രി ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് സ്കൂ​ൾ), നെ​വി​ൻ ജെ​യ്സ​ണ്‍ (ബ​ത്തേ​രി ലി​റ്റി​ൽ ഫ്ള​വ​ർ ന​ഴ്സ​റി സ്കൂ​ൾ) എ​ന്നി​വ​ർ ക​ലാ പ്ര​തി​ഭ​യാ​യും അ​ലി​സി ക​ദീ​ജ (ബ​ത്തേ​രി ജീ​നി​യ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ) ക​ലാ​തി​ല​ക​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 13 വേ​ദി​ക​ളി​ലാ​യി 2000പ​രം കു​രു​ന്നു പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബ​ത്തേ​രി മു​നി​സി​പ്പ​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, ബ​ത്തേ​രി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ഷം​ഷാ​ദ്, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് മു​ൻ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ പ്ര​ഫ. ജോ​ണ്‍ മ​ത്താ​യി നൂ​റ​നാ​ൽ, പ്ര​സി​ഡ​ന്‍റ് സി.​ഇ. ഫി​ലി​പ്പ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സെ​ക്ര​ട്ട​റി ഡോ. ​ബ്രി​ജി​ത് ജോ​സ​ഫ്, ക​ണ്‍​വീ​ന​ർ രാ​ജ​ൻ തോ​മ​സ്, റോ​യ് വ​ര്ഗീ​സ്, പ്ര​ഫ. തോ​മ​സ് പോ​ൾ, ഒ.​കെ. മ​ത്താ​യി, എം.​സി. വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​വി. ബേ​ബി, കെ.​ജെ. ജോ​ണി, ഇ.​ജെ. ജോ​യ്, ടി.​പി. ഏ​ലി​യാ​സ്, എം.​ജെ. മ​ത്താ​യി, വി.​പി. തോ​മ​സ്, ജോ​സ് പി. ​കു​ന്ന​ത്ത്, സു​ബി​ൻ വി. ​മാ​ത്യു, ബെ​ന്നി പോ​ൾ, സ​ന്ധ്യ ഫി​ലി​പ്പ്, എ​ൻ.​വി. വ​ർ​ക്കി, തോ​മ​സ് രാ​ജ​ൻ, എ​ൽ​ദോ​സ് ഏ​ലി​യാ​സ്, എ​ബി​ൻ മാ​ത്യു, ഡെ​യ്സി ജോ​യ്, റ​സ്‌​ലി​ൻ റോ​യ്, അ​ന​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

വൈ​എം​സി​എ ബാ​ല​ചി​ത്ര ര​ച​നാ​മ​ത്സ​രം 22 ന്

​മ​ല​പ്പു​റം: മ​ല​പ്പു​റം വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല കേ​ര​ള ബാ​ല​ചി​ത്ര ര​ച​ന മ​ത്സ​രം 22 ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ മ​ല​പ്പു​റം ക്രി​സ്ത്യ​ൻ മി​ഷ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. അ​ഞ്ച് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. ഒ​ന്നാം ഗ്രൂ​പ്പു​കാ​ർ​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ഗ്രൂ​പ്പു​ക​ൾ​ക്ക് ’പ്ര​കൃ​തി​യോ​ടൊ​പ്പം’ എ​ന്ന വി​ഷ​യ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​ര​വും ന​ട​ക്കും. ഫോ​ണ്‍: 9446450156, 8075601984.

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ 22ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ ബാ​ല​ചി​ത്ര ര​ച​ന മ​ത്സ​രം ന​ട​ത്തും. പ്ര​കൃ​തി​യോ​ടൊ​പ്പം ജീ​വി​ക്കു​ക​ എ​ന്ന​താ​ണ് മ​ത്സ​ര​വി​ഷ​യം. 15 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ. ന​ഴ്സ​റി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​മാ​ണ്. വ​ര​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പേ​പ്പ​ർ വൈ​എം​സി​എ​യി​ൽ നി​ന്ന് ന​ൽ​കും. ക​ള​റിം​ഗി​നു​ള്ള സാ​ധ​ന​ങ്ങ​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​ര​ണം.

ഓ​യി​ൽ പെ​യി​ന്‍റ് പാ​ടി​ല്ല. യൂ​ണി​റ്റ് ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 22 ന് ​രാ​വി​ലെ 9.30 ന് ​സ്കൂ​ളി​ൽ എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി കെ.​വി. അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ഫോ​ണ്‍: 9495368995, 7594014714.

District News

വൈ​എം​സി​എ - വൈ​ഡ​ബ്ല്യൂ​സി​എ അ​ഖി​ല​ലോ​ക പ്രാ​ർ​ഥ​നാ​വാരം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ-​വൈ.​ഡ​ബ്ല്യൂ​സി​എ എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ "ജൂ​ബി​ലി - പ്രാ​ർ​ഥ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് 150 വ​ർ​ഷ​ങ്ങ​ൾ" എ​ന്ന വി​ഷ​യ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി ന​ട​ത്തു​ന്ന അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ​വാ​ര​ത്തി​നു തു​ട​ക്ക​മാ​യി.

ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച്, തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ ബി​ഷ​പ്പ് മാ​ത്യൂ​സ് മോ​ർ സി​ൽ​വാ​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ്‌​തു. വൈ​എം​സി​എ. പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ആ​ർ​ത​ർ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​ൻ​സ​ന്‍റ് ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​എം​സി​എ സ്പീ​രി​ച്ച്വ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ജോ​ർ​ജ്, വൈ​എം​സി​എ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷെ​വ​ലി​യാ​ർ കോ​ശി എം. ​ജോ​ർ​ജ്,

വൈ​ഡ​ബ്ല്യൂ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യ് കു​മാ​രി ര​ജ​നീ​ഷ്, വൈ​ഡ​ബ്ല്യു​സി​എ സ്പീ​രി​ച്ച്വ​ൽ പ്രോ​ഗ്രാം​സ് ചെ​യ​ർ​പേ​ഴ്സ‌​ൺ അ​ഡ്വ. പ്ര​തി​ഭ മ​റി​യം തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രാ​ർ​ഥ​ന 15നു ​സ​മാ​പി​ക്കും. മ​ണ്ണ​ന്ത​ല സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ കൗ​ൺ​സി​ല​ർ ജ​യ എ​ലി​സ​ബ​ത്ത് കോ​ശി സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.

District News

വൈ​എം​സി​എ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി

ക​ൽ​പ്പ​റ്റ: അ​ഖി​ല​ലോ​ക വൈ​എം​സി​എ പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ വ​യ​നാ​ട് സ​ബ് റീ​ജ​ണ്‍ ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ വൈ​എം​സി​യി​ൽ ന​ട​ന്നു. ക​ൽ​പ്പ​റ്റ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സി​ബി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം വ​യ​നാ​ട് സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ സി.​ജെ. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദ്യ ദി​വ​സ​ത്തെ വ​ച​ന സ​ന്ദേ​ശം ചേ​ലോ​ട് എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സ​ണ്‍ ചെ​രു​മാ​ൻ​തു​രു​ത്തി​യി​ൽ ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ന് പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​ഐ. വ​ർ​ഗീ​സ്, ഡോ. ​ഫ്ര​ണ്ട്സ് ജോ​സ്, പി.​ജെ. ത​ങ്ക​ച്ച​ൻ, ജോ​ണി പാ​റ്റാ​നി, സി.​എ​ച്ച്. സ്റ്റാ​ൻ​ലി, സ​ബ് റീ​ജ​ണ്‍ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജ​യിം​സ് ജോ​സ​ഫ്, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ഡോ.​വി.​ജെ. ജോ​സ്, ബേ​ബി പാ​റ്റാ​നി, വി​മ​ല സ്റ്റാ​ൻ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

വൈ​എം​സി​എ പ്രാ​ർ​ഥ​നാവാ​ര​ത്തി​ന് തു​ട​ക്ക​മാ​യി

കോ​​​​ത​​​​മം​​​​ഗ​​​​ലം : വൈ​​​​എം​​​​സി​​​​എ അ​​​​ഖി​​​​ല ലോ​​​​ക പ്രാ​​​​ർ​​​​ഥ​​​​നാ​​​വാ​​​​ര​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് ന​​​​ട​​​​ന്നു. കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. അ​​​​ല​​​​ക്സ്‌ തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ലിം ചെ​​​​റി​​​​യാ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

മാ​​​​ർ​​​​ത്തോ​​​​മ്മ ചെ​​​​റി​​​​യ​​​​പ​​​​ള്ളി സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​സാ​​​​ജു ജോ​​​​ർ​​​​ജ് കു​​​​രി​​​​ക്ക​​​​പ്പി​​​​ള്ളി​​​​ൽ, വൈ​​​​എം​​​​സി​​​​എ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​യു. ബേ​​​​ബി, മു​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ പ്രോ​​​​പ്പ​​​​ർ​​​​ട്ടി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. ബേ​​​​ബി എം. ​​​​വ​​​​ർ​​​​ഗീ​​​​സ്, റീ​​​​ജ​​​​ൺ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​​മാ​​​​രാ​​​​യ കു​​​​ര്യ​​​​ൻ തൂ​​​​മ്പു​​​​ങ്ക​​​​ൽ, ജ​​​​യ​​​​ൻ മാ​​​​ത്യു, റീ​​​​ജ​​​​ൺ സെ​​​​ക്ര​​​​ട്ട​​​​റി റെ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, റീ​​​​ജ​​​​ൺ ട്ര​​​​ഷ​​​​റ​​​​ർ അ​​​​നി​​​​ൽ ജോ​​​​ർ​​​​ജ്, എ​​​​ൽ​​​​ദോ വ​​​​ർ​​​​ഗീ​​​​സ്, ഷാ​​​​മി ഐ​​​​സ​​​​ക്, കെ.​​​​ജി. സാ​​​​മൂ​​​​വ​​​​ൽ, എം. ​​​​സ​​​​ണ്ണി​​​​ച്ച​​​​ൻ, പ്രി​​​​യ​​​​ൻ പോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. 14 വ​​​​രെ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും വൈ​​​​കു​​​​ന്നേ​​​​രം ആ​​​റി​​​ന് ​ആ​​​​രം​​​​ഭി​​​​ച്ച് എ​​​ട്ടി​​​ന് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​മാ​​​​ണ് പ്രോ​​​​ഗ്രാം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​രോ ദി​​​​വ​​​​സ​​​​വും വി​​​​വി​​​​ധ സ​​​​ഭ​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​സം​​​ഗ​​​​ക​​​​ർ വ​​​​ച​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​ക

District News

വൈ​എം​സി​എ പ്രാ​ര്‍​ഥ​നാവാ​രം ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലിക്കു തു​ട​ക്ക​മാ​യി

പ​ത്ത​നം​തി​ട്ട: അ​ഖി​ല ലോ​ക വൈ​എം​സി​എ പ്രാ​ര്‍​ഥ​നാ​വാ​ര​ത്തി​ന്‍റെ ശ​തോ​ത്ത​ര സു​വ​ര്‍​ണ​ജൂ​ബി​ലി​ക്ക് പ​ത്ത​നം​തി​ട്ട സ​ബ് റീ​ജ​ണ​ല്‍ ത​ല​ത്തി​ല്‍ തു​ട​ക്ക​മാ​യി.കു​ര്യാ​ക്കോ​സ് മാ​ര്‍ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ബെ​ദ്‌​സെ​യ്ദ മാ​ര്‍​ത്തോ​മ്മാ സെന്‍ററി​ല്‍ മു​ന്‍ ദേ​ശി​യ പ്ര​സി​ഡ​ന്‍റ് ലെ​ബി ഫി​ലി​പ്പ് മാ​ത്യുവിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മാ​ര്‍​ത്തോ​മ്മാ സ​ഭ റാ​ന്നി നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കി.

ഫാ. ​ഷൈ​ജു കു​ര്യ​ൻ, ഡോ.​പി. എ​സ് മാ​ത്യു, ടി. ​എ​സ് തോ​മ​സ്, മാ​ത്യു അ​ബ്ര​ഹാം, ഏ​ബ്ര​ഹാം സാ​മു​വേ​ൽ, തോ​മ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ ഫെ​ബി​ന്‍ ജോ​ര്‍​ജ് തോ​മ​സി​നെ കു​ര്യാ​ക്കോ​സ് മാ​ര്‍ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഒ​രാ​ഴ്ച നീ​ണ്ടു നി​ല്‍​ക്കു​ന്ന പ്രാ​ര്‍​ഥ​നാ​വാ​ര​ത്തി​ന്‍റെ സ​ബ് റീ​ജ​ണ​ല്‍ സ​മാ​പ​നം ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി സം​ഗ​മ​ത്തോ​ടെ 16 നു ​വൈ​കു​ന്നേ​രം 5.30 ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ സ​മാ​പി​ക്കും.

District News

തെ​ള്ളി​യൂ​ർ വൈ​എം​സി​എ സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം

തെ​ള്ളി​യൂ​ർ: വൈ​എം​സി​എ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് ഷാ​ജി പൂ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള​സൗ​ജ​ന്യ ഡ​യ​ലി​സി​സ് പ​ദ്ധ​തി​ക്കു​ള്ള ആ​ദ്യ ഗ​ഡു ചെ​ക്ക് ദേ​ശീ​യ ട്ര​ഷ​റാ​ർ റെ​ജി ജോ​ർ​ജ് കു​ന്പ​നാ​ട് ഫെ​ലോ​ഷി​പ്പ് മി​ഷ​ൻ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​വ.​തോ​മ​സ് ജോ​ണി​നു കൈ​മാ​റി.

സ്ഥാ​പ​ക സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യൂ​സ്, സ​ജു എ​ബി മാ​ത്യൂ​സ്, റ​വ.​സു​നി​ൽ മാ​ത്യു, മാ​ത്യു ജോ​ൺ, ജോ​ൺ വി. ​തോ​മ​സ്, സാം ​കെ. ജോ​സ​ഫ്, കെ.​റ്റി. മാ​ത്യു, ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വൃ​ക്ക രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ ഹ​സ്ത​വു​മാ​യി വൈ​എം​സി​എ

തി​രു​വ​മ്പാ​ടി: 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന തി​രു​വ​മ്പാ​ടി വൈ​എം​സി​എ​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. തി​രു​വ​മ്പാ​ടി വൈ​എം​സി​എ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തു​വാ​ൻ തി​രു​വ​മ്പാ​ടി ലി​സ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ നി​ർ​വ​ഹി​ച്ചു.

വൈ​എം​സി​എ കേ​ര​ള റീ​ജ​യ​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി. അ​ൽ​ഫോ​ൻ​സാ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ മ​ങ്ക​ര​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​മ്പാ​ടി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​ണ്ണാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് കോ​ഴി​ക്കോ​ട് സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ജോ​ൺ നേ​തൃ​ത്വം ന​ൽ​കി. പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ്ഥാ​നാ​രോ​ഹ​ണം ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി.​എം. മ​ത്താ​യി നി​ർ​വ​ഹി​ച്ചു.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന കെ.​സി. മാ​ത്യു, കെ.​ആ​ർ. ബാ​ബു എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ, നാ​ഷ​ണ​ൽ പ്രോ​ജ​ക്ട് അം​ഗം ബി​ജു തി​ണ്ടി​യ​ത്ത്, നോ​ർ​ത്ത് സോ​ൺ കോ​ഡി​നേ​റ്റ​ർ ജെ​യിം​സ് ജോ​സ​ഫ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​പി.​എ. മ​ത്താ​യി, സാ​ല​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം.​സി. തോ​മ​സ്, ബാ​ജി ജോ​സ​ഫ്, ജോ​സ് ആ​ല​ക്ക​ൽ, ബാ​ബു ജോ​സ​ഫ്, സാ​ല​സ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു.

Latest News

Corehub Up