പരുമല: വൈഎംസിഎയുടെ ആസ്ഥാന സമുച്ചയത്തിന്റെ കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്‍ കുരുവിള കടവില്‍ അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
വൈഎംസിഎ സംസ്ഥാന ചെയര്മാന് പ്രഫ. അലക്സ് തോമസ്, രക്ഷാധികാരി ഫാ. ഡോ. കുര്യന് ദാനിയേല്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആര്. പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗം, ഫ്രാന്‍സിസ് വി. ആന്റണി, വൈഎംസിഎ മുന്‍ സംസ്ഥാന ചെയര്മാന് വി. സി സാബു, സബ് - റീജണല്‍ ചെയര്മാന് ജോജി പി. തോമസ്, സംസ്ഥാന യൂത്ത് വര്‍ക്ക് കമ്മിറ്റി ചെയര്മാന് ലിനോജ് ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ശിവദാസ് യു. പണിക്കർ, എം.എന്‍. സജി, മുന്‍ ദേശീയ എക്സിക്യൂട്ടീവ് സമിതിയംഗങ്ങളായ ജോസഫ് നെല്ലാനിക്കൽ, തോമസ് ചാക്കോ, മുന്‍ സബ് - റീജണ്‍ ചെയര്മാന് ജോ ഇലഞ്ഞിമൂട്ടില്‍, വൈസ് ചെയര്മാന് നിതിൻ കടവിൽ, വൈ.എം.സി.എ സെക്രട്ടറി ഏബ്രഹാം വര്‍ഗീസ് കടവിൽ, കണ്‍വീനര്‍ സജി വിഴലയില്‍ എന്നിവര്‍ പ്രസംഗിച്ചു.കെട്ടിട സമുച്ചയത്തിന്റെ കൂദാശ ഫാ. ഡോ. കുര്യന് ദാനിയേല്‍ നിര്‍വഹിച്ചു.
Tags : nattu vishesham Parumala YMCA