മിലിട്ടറി നഴ്സിംഗ് സര്‍വീസ് സ്ഥാപകദിനാചരണം റിട്ട. മേജര്‍ ജനറല്‍ അന്നക്കുട്ടി ബാബു ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : മിലിട്ടറി നഴ്സിംഗ് സര്‍വീസ് 101-ാം സ്ഥാപകദിനാചരണം കൊല്ലത്ത് നടന്നു. മിലിട്ടറി നഴ്സിംഗ് സര്‍വീസില്‍നിന്നു വിരമിച്ച് കേരളത്തില്‍ താമസിക്കുന്ന ഓഫീസര്‍മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ഹോട്ടല്‍ റാവീസില്‍ സംഘടിപ്പിച്ച പരിപാടി റിട്ട. മേജര്‍ ജനറല്‍ അന്നക്കുട്ടി ബാബു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
റിട്ട. കേണല്‍ അമ്മിണി ജോര്‍ജ്, റിട്ട. കേണല്‍ ഡോ. സുബ്ബലക്ഷ്മി, റിട്ട. മേജര്‍ ജനറല്‍ പി.വി. ലിസമ്മ, റിട്ട. കേണല്‍ റ്റി.പി. പൊന്നമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലെയും, സമീപസംസ്ഥാനങ്ങളിലെയും വിരമിച്ച നഴ്സിംഗ് ഓഫീസര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്തു. അനുഭവങ്ങള്‍ പങ്കിടല്‍, കലാപരിപാടികളുടെ അവതരണം എന്നിവ നടന്നു.
ഇന്ത്യന്‍ സായുധസേനയിലെ പൂര്‍ണമായും വനിതകള്‍ മാത്രം ഓഫീസര്‍മാരായുള്ള ഏക വിഭാഗമാണ് മിലിട്ടറി നഴ്സിംഗ് സര്‍വീസ്.ആഘോഷകമ്മിറ്റി പ്രസിഡന്റ് റിട്ട. ബ്രിഗേഡിയര്‍ റോസമ്മ മാത്യു , സെക്രട്ടറി റിട്ട. ലഫ്റ്റനന്റ് കേണല്‍ എം. എസ്. ശോഭന , റിട്ട. ബ്രിഗേഡിയര്‍ സുധര്‍മ്മ ദേവി , റിട്ട. കേണല്‍ സൂസന് ജോണ്‍, റിട്ട. ലഫ്റ്റനന്റ് കേണല്‍ വത്സല കുമാരി, റിട്ട. ലഫ്റ്റനന്റ് കേണല്‍ ജോളിക്കുട്ടി എന്നിവരും മറ്റ് ഭാരവാഹികളും നേതൃത്വം നല്കി. റിട്ട. ക്യാപ്റ്റന്‍ സരസ്വതി പ്രകാശ് സ്വാഗതം പറഞ്ഞു.