നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ജീവകാരുണ്യമേഖലയില്‍ വ്യക്തമായ കാഴ്ചപ്പാടും സേവനങ്ങള്‍ ചെയ്യുന്നവരുമാണ് വൈഎംസിഎ പ്രവര്‍ത്തകരെന്ന് ക്നാനായ സുറിയാനിസഭ റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത.
\വൈഎംസിഎ കോട്ടയം സബ് റീജൺ പ്രവര്‍ത്തന ഉദ്ഘാടനവും മെരിറ്റ് ഡേയോടനുബന്ധിച്ചുള്ള യോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈഎംസിഎ ധാരാളം ജീവകാരുണ്യപ്രവര്‍ത്തനം നടത്തിവരുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വൈഎംസിഎ സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
നാട്ടകം സുരേഷ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാന് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വൈഎംസിഎയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നാഷ്ണല്‍ പ്രോപ്പര്‍ട്ടി കമ്മിറ്റി ചെയര്മാന് പ്രഫ. ജോയി സി. ജോര്‍ജ് മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. സബ് റീജൺ ചെയര്മാന് റോയി പി. ജോര്‍ജ് അധ്യക്ഷതവഹിച്ചു. റീജൺ സെക്രട്ടറി പ്രിന്‍സിലി വിപിന്‍, ജനറല്‍ കണ്‍വീനര്‍ കുര്യാക്കോസ് തോമസ്, കോട്ടയം വൈഎംസിഎ പ്രസിഡന്റ് ഏബ്രഹാം കുര്യന്, സെക്രട്ടറി ഷൈജു വര്‍ഗീസ്, നാഷ്ണല്‍ വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ജൂലി അനില്‍, പ്രഫ. രാജന് ജോര്‍ജ് പണിക്കര്‍, ടി.എം. നവിന് മാണി, ലിജോ പാറേകുന്നുംപുറം, ജോമി കുര്യാക്കോസ്, രഞ്ജു കെ. മാത്യു, ജോബി ജെയ്ക് ജോര്‍ജ്, വിനോജ് കെ. ജോര്‍ജ്, അനൂപ് സി. ജോണ്‍, ആഷാ സൂസന് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : YMCA NattuVishasham DistrictNews