കട്ടപ്പന വൈഎംസിഎ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിക്കുന്നു.
കട്ടപ്പന: കട്ടപ്പന വൈഎംസിഎ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നടന്നു. കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സൽജു ജോസഫ് അധ്യക്ഷത വഹിച്ചു. ജോർജ് ജേക്കബ്, മാത്യു മുണ്ടാട്ട്, കെ.ജെ. ജോസഫ്, പി.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.
കട്ടപ്പന വൈഎംസിഎ വനിതാ ഫോറം അഡ്ഹോക് കമ്മിറ്റി കൺവീനറായി ബീന ടോമി, കോ-ഓർഡിനേറ്ററായി നിമ്മി സജി, കമ്മിറ്റിയംഗങ്ങളായി ജാൻസി ജോസഫ്, ടോണി ബോസ്, അജി ഫിലിപ്പ്, സ്നേഹ ലാൽ എന്നിവരെ തെരഞ്ഞെടുത്തു.
Tags : District News Nattuvishesham YMCA Women's Forum