x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ്ണീ​ർ​മു​ക്കം കൊ​ല​പാ​ത​കം: പ്ര​തി കീ​ഴ​ട​ങ്ങി

വെബ് ഡെസ്ക്
Published: September 14, 2026 11:00 PM IST | Updated: September 14, 2026 11:00 PM IST

പി.​ആ​ർ. ഐ​റി​ഷ്

ചേ​ര്‍​ത്ത​ല: ത​ണ്ണീ​ര്‍​മു​ക്കം വെ​റി​ങ്ങ​ന്‍​ചു​വ​ടു പ​ടി​ഞ്ഞാ​റേ വേ​ലി​ക്ക​ക​ത്ത് സ​ന്തോ​ഷ് (ക​ടു​വ സ​ന്തോ​ഷ് -53) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. സ​മീ​പ​വാ​സി​യാ​യ പ്ര​ദേ​ശി​ക ക​രാ​റു​കാ​ര​ൻ ക​രി​ക്കാ​ട് അം​ബി​കാ​ല​യ​ത്തി​ൽ പി.​ആ​ർ. ഐ​റി​ഷ് (48) ആ​ണ് ഇന്നലെ 10.50 ഓ​ടെ ചേ​ർ​ത്ത​ല സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​മ്പ് ഐ​റി​ഷി​ന്‍റെ മ​ക​ളെ, മ​രി​ച്ച സ​ന്തോ​ഷ് ക​ളി​യാ​ക്കി​യി​രു​ന്നു.

ഇ​തി​ൽ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ പേ​രി​ൽ സ​ന്തോ​ഷ് ഐ​റി​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ഞ്ചി​നു രാ​ത്രി സ​ന്തോ​ഷി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ​ത്തി​യ ഐ​റി​ഷ് സ​ന്തോ​ഷി​നെ മു​ള​വ​ടി​ക്കു ത​ല​യ്ക്കും കാ​ലി​നും അ​ക്ര​മി​ക്കു​ക​യും സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മ​ശേ​ഷം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട ഐ​റി​ഷ് എ​ട്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ ജി​ല്ലാ കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ന്നേ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ആ​റി​നു രാ​വി​ലെ​യാ​ണ് സ​ന്തോ​ഷി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ന്തോ​ഷ് കൊ​ച്ചു​കു​ട്ടി​യെ ക​ളി​യാ​ക്കി​യ​താ​യി കാ​ട്ടി ഐ​റി​ഷി​ന്‍റെ വീ​ട്ടു​കാ​ർ മു​ഹ​മ്മ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ സ​ന്തോ​ഷി​നെ പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​ല്ല. പ​രാ​തി ന​ൽ​കി​യ​തി​ലു​ള​ള വി​രോ​ധ​ത്തി​ൽ സ​ന്തോ​ഷ് ഐ​റി​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പൊ​ലി​സ് സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ചേ​ർ​ത്ത​ല​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ മു​ഹ​മ്മ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വൈ​കി​ട്ടോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up