x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ണ്യ​ജീ​വി​തത്തെ അടുത്തറിയാൻ നി​ര​വ​ധി പേ​രെത്തി

വെബ് ഡെസ്ക്
Published: September 14, 2026 11:43 PM IST | Updated: September 14, 2026 11:43 PM IST

ധ​ന്യ​ൻ ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ജീ​വ​ച​രി​ത്രം അ​ട​ങ്ങി​യ വി​ഷ്വ​ൽ ഗാ​ല​റി പൊ​തു​ജ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് സ​മ​ർ​പ്പി​ച്ചപ്പോൾ.

കോ​ഴി​ക്കോ​ട്: ധ​ന്യ​ൻ ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ജീ​വി​ത​ത്തെ​യും പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് വെ​ള്ളി​മാ​ട്കു​ന്ന് എം​എ​സ്ജെ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ഒ​രു​ക്കി​യ വി​ഷ്വ​ൽ ഗാ​ല​റി നി​ര​വ​ധി പേ​ർ സ​ന്ദ​ർ​ശി​ച്ചു.

വി​ഷ്വ​ൽ ഗാ​ല​റി പൊ​തു​ജ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പാ​റോ​പ്പ​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, എം​എ​സ്ജെ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​റോ​പ്പ​ടി ഇ​ട​വ​ക​യി​ലെ കു​ടും​ബ​യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും, വി​ശ്വാ​സ​പ​രി​ശീ​ല​ക​രും പ​ങ്കെ​ടു​ത്തു. ധ​ന്യ​ൻ ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ജീ​വി​ത​വ​ഴി​ക​ളെ​ക്കു​റി​ച്ചും വി​ശ്വാ​സ​നി​ർ​ഭ​ര​മാ​യ പു​ണ്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഗാ​ല​റി​യി​ലൂ​ടെ അ​റി​വ് ല​ഭി​ക്കും.

Tags : District News Nattuvishesham saintly life

Recent News

Corehub Up