x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നം മു​ട​ങ്ങി​യ​വ​രെ സ്‌​കൂ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സീ​റോ ഡ്രോ​പ്പ് ഔ​ട്ട് മി​ഷ​ന്‍ പ​ദ്ധ​തി

വെബ് ഡെസ്ക്
Published: September 15, 2026 12:38 AM IST | Updated: September 15, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ സ്‌​​കൂ​​ള്‍ പ​​ഠ​​നം പാ​​തി​​വ​​ഴി​​യി​​ല്‍ മു​​ട​​ങ്ങി​​പ്പോ​​യ കു​​ട്ടി​​ക​​ളെ ക​​ണ്ടെ​​ത്തി തി​​രി​​കെ ക്ലാ​​സ്മു​​റി​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ആ​​വി​​ഷ്‌​​ക​​രി​​ച്ച "കൂ​​ടെ' (സീ​​റോ ഡ്രോ​​പ്പ് ഔ​​ട്ട് മി​​ഷ​​ന്‍) പ​​ദ്ധ​​തി​​ക്ക് ജി​​ല്ല​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ജി​​ല്ല​​യി​​ല്‍ വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ല്‍​നി​​ന്നു പ​​ഠ​​നം പാ​​തി​​വ​​ഴി​​യി​​ല്‍ നി​​ര്‍​ത്തി മ​​ട​​ങ്ങി​​യ കു​​ട്ടി​​ക​​ളെ ക​​ണ്ടെ​​ത്തി, അ​​വ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ള്‍ തി​​രി​​ച്ച​​റി​​ഞ്ഞു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കി​​യാ​​ണ് ക്ലാ​​സു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​ത്.

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍, വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍, സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍, പി​​ടി​​എ പ്ര​​തി​​നി​​ധി​​ക​​ള്‍, സ​​മ​​ഗ്ര ശി​​ക്ഷാ കേ​​ര​​ള പ്ര​​തി​​നി​​ധി​​ക​​ള്‍, എ​​സ്ടി പ്രൊ​​മോ​​ട്ട​​ര്‍​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​ട്ടി​​ക​​ളു​​ടെ വീ​​ടു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചാ​​ണ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ല്‍ ക​​ണ്ടെ​​ത്തു​​ന്ന കു​​ട്ടി​​ക​​ളെ "കൂ​​ടെ ' പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ്‌​​കൂ​​ളി​​ല്‍ പു​​നഃ​​പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

പ​​ഠ​​നം മു​​ട​​ങ്ങു​​ന്ന​​തി​​നു​​ള്ള വി​​വി​​ധ സാ​​മൂ​​ഹി​​ക, സാ​​മ്പ​​ത്തി​​ക, കു​​ടും​​ബ​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ള്‍ തി​​രി​​ച്ച​​റി​​ഞ്ഞ് ആ​​വ​​ശ്യ​​മാ​​യ പി​​ന്തു​​ണ ന​​ല്‍​കു​​ന്ന​​തി​​ലൂ​​ടെ കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സം തു​​ട​​രു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യം. കാ​​ഴ്ച​​പ​​രി​​മി​​തി​​യു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ആ​​വ​​ശ്യ​​മു​​ള്ള കു​​ട്ടി​​ക​​ള്‍​ക്ക് വേ​​ണ്ട പ​​രി​​ശോ​​ധ​​ന​​ക​​ളും പി​​ന്തു​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളും ഉ​​റ​​പ്പാ​​ക്കു​​ന്നു​​ണ്ട്.

വി​​ദ്യാ​​ഭ്യാ​​സം ഓ​​രോ കു​​ട്ടി​​യു​​ടെ​​യും അ​​വ​​കാ​​ശ​​മാ​​ണെ​​ന്ന സ​​മീ​​പ​​ന​​ത്തി​​ല്‍ പ​​ഠ​​നം മു​​ട​​ങ്ങി​​യ കു​​ട്ടി​​ക​​ളെ വീ​​ണ്ടും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള സ​​മ​​ഗ്ര ഇ​​ട​​പെ​​ട​​ലാ​​യി കൂ​​ടെ പ​​ദ്ധ​​തി മാ​​റു​​ക​​യാ​​ണ്. ഓ​​രോ വി​​ദ്യാ​​ര്‍​ഥി​​യും പ​​ഠ​​ന​​ത്തി​​ല്‍ നി​​ന്ന് പു​​റ​​ത്താ​​കാ​​ത്ത സാ​​ഹ​​ച​​ര്യം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് അ​​ധ്യാ​​പ​​ക​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും പൊ​​തു​​സൂ​​ഹ​​ത്തി​​ന്‍റെ​​യും കൂ​​ട്ടാ​​യ ഇ​​ട​​പെ​​ട​​ല്‍ അ​​നി​​വാ​​ര്യ​​മാ​​ണ്.

കൊ​​ഴി​​ഞ്ഞു പോ​​യ​​ത് 22 പേ​​ര്‍

പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ച്ച് ആ​​ദ്യ ടേം ​​പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​പ്പോ​​ള്‍ ജി​​ല്ല​​യി​​ൽ​​നി​​ന്ന് 22 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ കൊ​​ഴി​​ഞ്ഞു പോ​​യ​​താ​​യി വി​​വി​​ധ ഉ​​പ​​ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സു​​ക​​ളി​​ല്‍​നി​​ന്നു ജി​​ല്ലാ ഓ​​ഫീ​​സി​​ലേ​​ക്കു റി​​പ്പോ​​ര്‍​ട്ട് ന​​ല്കി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ 13 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മ​​ക്ക​​ളാ​​ണ്. ഇ​​വ​​ര്‍ സ്വ​​ന്തം നാ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​വ​​രാ​​ണ്. ഇ​​തി​​ല്‍ ഒ​​രു കു​​ട്ടി മാ​​ത്ര​​മാ​​ണ് തി​​രി​​കെ സം​​സ്ഥാ​​ന​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്.
തി​​രി​​കെ​​യെ​​ത്തി​​യ ഈ ​​കു​​ട്ടി കു​​മ്മ​​നം ജി​​യു​​പി​​എ​​സ് സ്‌​​കൂ​​ളി​​ല്‍ ചേ​​ര്‍​ന്നു പ​​ഠി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്. ബാ​​ക്കി​​യു​​ള്ള ഒ​​ന്‍​പ​​തു കു​​ട്ടി​​ക​​ളി​​ല്‍ ഏ​​ഴു കു​​ട്ടി​​ക​​ളു​​ടെ വീ​​ടു​​ക​​ൾ ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍, വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍, പി​​ടി​​എ പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സം​​ഘം സ​​ന്ദ​​ര്‍​ശി​​ച്ചി​​രു​​ന്നു. ഇ​​വ​​രി​​ല്‍ മൂ​​ന്നു പേ​​ർ പ്ലാ​​ശ​​നാ​​ല്‍, വേ​​ളൂ​​ര്‍, ക​​ട​​പ്പൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പ​​ഠി​​ക്കു​​ന്നു​​ണ്ട്. പി​​ന്നീ​​ടു​​ള്ള ര​​ണ്ടു കു​​ട്ടി​​ക​​ളി​​ല്‍ ഒ​​രാ​​ളു​​ടെ താ​​മ​​സ സ്ഥ​​ല​​മോ ബ​​ന്ധ​​പ്പെ​​ടാ​​നു​​ള്ള ന​​മ്പ​​റു​​ക​​ളോ ല​​ഭ്യ​​മ​​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up