തണൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയ നിലയിൽ.
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയോരത്ത് പൊൻകുന്നം ടൗണിന് സമീപം തണൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയ നിലയിൽ. ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ചിന്റെ മുന്പിൽ റോഡരികിൽനിന്ന തണൽമരത്തിന്റെ മുഴുവൻ ശിഖരങ്ങൾ മുറിച്ചു മാറ്റിയിരിക്കുകയാണ്. നിലവിൽ മരത്തിന്റെ തായ്ത്തടി മാത്രമാണ് ഇപ്പോഴുള്ളത്. മുറിച്ചുമാറ്റിയ ശിഖരങ്ങൾ മരത്തിന് സമീപത്തു തന്നെ കിടപ്പുണ്ട്.
സംസ്ഥാനപാത നിർമിക്കുന്നതിന്റെ ഭാഗമായി നട്ടു വളർത്തിയ മരമാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ മരത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധമാണിത്. ഇതിനെതിരേ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
Tags : NattuVishesham DistrictNews