ഉബൈദ് പറമ്പയം
നെടുമ്പാശേരി: എറണാകുളം മഹാരാജാസിൽ കോളജ് ഗ്രൗണ്ടിൽ നടന്ന 45-ാമത് കേരള സ്റ്റേറ്റ് അത് ലറ്റിക് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ താരം ഉബൈദ് പറമ്പയത്തിന് മൂന്ന് സ്വർണ മെഡലുകൾ. 10000, 5000, 1500 മീറ്ററുകളിലാണ് ഹാട്രിക് വിജയം കരസ്ഥമാക്കിയത്. ഡിസംബർ മാസം ചെന്നൈയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയും നേടി.
2016ലും 2017ലും മലേഷ്യയിൽ നടന്ന ഏഷ്യൻ മീറ്റിൽ 10000, 5000 മീറ്ററുകളിൽ സ്വർണമെഡലും, 2025ൽ ചെന്നൈയിൽ നടന്ന ഏഷ്യൻ മീറ്റിൽ 5000 മീറ്ററിൽ സ്വർണ മെഡലും, 10000 മീറ്ററിൽ വെള്ളി മെഡലും ഉബൈദ് കരസ്ഥമാക്കിയിട്ടുണ്ട്.
Tags : NattuVishesham DistrictNews