ലോക മാസ്റ്റേഴ്സ് മീറ്റിൽ നാലു മെഡലുകൾ നേടിയ എം.ജെ. ജേക്കബിന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നൽകിയ സ്വീകരണം.
പിറവം: ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത് രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടിയ പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ സ്വീകരണം നൽകി. പ്രായം കായികരംഗത്തെ നേട്ടങ്ങൾക്ക് തടസമല്ലെന്നും കൃത്യമായ പരിശീലനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് പ്രായത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും സ്വീകരണ ചടങ്ങിൽ എം.ജെ. ജേക്കബ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് പൊന്നാടയണിയിച്ചു. മെമന്റോയും സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ജിനി ജിജോയ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. ഷിബു, ജെസി രാജു, ജോയിന്റ് ബിഡിഒ ടി.ആർ. ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ കുഞ്ഞുമോൻ ഫിലിപ്പ്, ജെസി ചാക്കോ, ജേക്കബ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് ഓഫിസ് ജീവനക്കാർ, കില റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews