x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​ന​ല്ലൂ​ര്‍, ചാ​മ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രിക്കു​ന്ന വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷണം വ്യാ​പ​കം

വെബ് ഡെസ്ക്
Published: September 15, 2026 01:54 AM IST | Updated: September 15, 2026 01:54 AM IST

പ്രതീകാത്മക ചിത്രം

കോ​ത​ന​ല്ലൂ​ര്‍: കോ​ത​ന​ല്ലൂ​ര്‍, ചാ​മ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രിക്കു​ന്ന വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം വ്യാ​പ​കം. വീ​ടു​ക​ളു​ടെ വ​യ​റിം​ഗ് സാ​ധ​ന​സാ​മ​ഗ്രി​ക​ളും പ​ണിസാ​ധ​ന​ങ്ങ​ളു​മാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ കോ​ത​ന​ല്ലൂ​ര്‍ തു​വാ​നി​സ പ്ര​ദേ​ശ​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രിക്കു​ന്ന വി​ല്ലാ പ്രോ​ജ​ക്ടി​ലെ മൂ​ന്ന് വീ​ടു​ക​ളി​ല്‍​നി​ന്നും വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളും മോ​ട്ടോ​റു​ക​ളും ക​ട​ത്തി​ക്കൊ​ണ്ട് പോ​യി, ല​ക്ഷ​ക്കണ​ക്കി​ന് രൂ​പ​യു​ടെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

വ​യ​റിം​ഗു​മാ​യി ബ​ന്ധ​പ്പെട്ട് പൈ​പ്പി​ലൂ​ടെ വ​ലി​ച്ചി​ട്ടി​രു​ന്ന കേ​ബി​ള്‍ വ​ലി​ച്ചെ​ടു​ത്ത് ക​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ മൂ​ന്ന് വീ​ടു​ക​ളു​ടെ കേ​ബി​ളു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കേ​ബി​ളും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്. കു​റു​പ്പ​ന്ത​റ, പി​റ​വം, പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ണി​ക്കാ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ മോ​ഷ്ടി​ക്കു​ന്നു​ണ്ട്. ഫോ​റ​ന്‍​സി​ക് സം​ഘ​വും ക​ടു​ത്തു​രു​ത്തി പൊ​ലിസും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചാ​മ​ക്കാ​ല എ​ടാ​ട്ട് അ​നീ​ഷി​ന്‍റെ വീ​ട്ടി​ലും സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളാ​ണ് ഇ​വി​ടെനി​ന്നു നഷ്ടപ്പെട്ട ത്.

നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടാ​ണ് ഇ​തും. കോ​ത​ന​ല്ലൂ​ര്‍ ഫൊ​റോ​ന പ​ള്ളി​യു​ടെ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ല്‍​നി​ന്നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പൊലിസ് പ​ട്രോ​ളിം​ഗ് ഉ​ള്‍​പ്പെടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : District News Nattuvishesham Widespread thefts Kothanalloor Chamakkala

Recent News

Corehub Up