x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം

വെബ് ഡെസ്ക്
Published: September 15, 2026 01:52 AM IST | Updated: September 15, 2026 01:52 AM IST

മ​ഞ്ഞ​പ്ര മാ​ർ​സ്ലീ​വ ഫൊ​റോ​നാ പ​ള്ളി​യു​ടെ 625-ാം ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം വി​കാ​രി ഫാ. ​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്

കാ​ല​ടി: മ​ഞ്ഞ​പ്ര മാ​ർസ്ലീ​വ ഫൊ​റോ​നാ പ​ള്ളി​യു​ടെ 625-ാം ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം വി​കാ​രി ഫാ. ​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ജൂ​ബി​ലി വാ​ർ​ഷി​ക ആ​ഘോ​ഷ​ദി​ന​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ വെ​ഞ്ച​രി​ച്ചു ന​ൽ​കി​യ ശി​ല​യാ​ണ് സ്ഥാ​പി​ച്ച​ത്.

കൈ​ക്കാ​ര​ൻ ജോ​മോ​ൻ ഓ​ലി​യ​പ്പു​റം, മ​ഞ്ഞ​പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​നാ​ട​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​പി. വേ​ണു, സ​രി​ത സു​നി​ൽ, സ​ഹ വി​കാ​രി ഫാ. ​ജോ​സ​ഫ് റോ​ജി​ൻ ച​വ​ലേ​ക്കാ​ട്, കൈ​ക്കാ​ര​ൻ ജോ​സ് ആ​ലു​ക്ക, ഭ​വ​ന നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഭ​ക്ത​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up