ഇലഞ്ഞി വിസാറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മാനേജ്മെന്റ് അസോസിയേഷന്റെ ഉദ്ഘാടനം പി.ജി. മുകുന്ദന് നിര്‍വഹിക്കുന്നു.
ഇലഞ്ഞി: വിസാറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മാനേജ്മെന്റ് അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. പാലാ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് പി.ജി. മുകുന്ദന് ഉദ്ഘാടനം നിര്‍വഹിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിന്റെ നിയമോപദേഷ്ടാവ് ഡോ. ഏബ്രഹാം ചെറ്റിശേരി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് വിഭാഗം മേധാവി മനു വര്‍മ്മ, പാലായിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. പയസ് തോമസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് ടോം, കേണല്‍ കെ.വി.എന്‍. ആചാരി, ലിസണ്‍ മാത്യു കുര്യാത്ത്, ഷാജി ഓസ്റ്റിന്‍, റിന്റോ ബിജു എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Inaugurated visat