സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്കാര സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുന്നു.
കോട്ടയം: സഭയുടെ പ്രേഷിത ദൗത്യത്തില്‍ സന്യാസിനികളുടെ പങ്ക് നിസ്തുലമെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ചു ഏര്‍പ്പെടുത്തിയ സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്കാരങ്ങള്‍ സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് ജോസഫ് കോണ്ഗ്രിഗേഷന് സുപ്പിരീയര്‍ ജനറല്‍ സിസ്റ്റര്‍ സൗമി എസ്ജെസി, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും പീഡിയാട്രിക് ആന്‍ഡ് നിയോനാറ്റോളജി കണ്‍സള്‍ട്ടന്റുമായ സിസ്റ്റര്‍ ഡോ. ലത എസ്വിഎം, ഇടുക്കി ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ലിറ്റില്‍ ഡോട്ടേഴ്സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ട് കോണ്ഗ്രിഗേഷന് റീജണൽ സുപ്പീരിയര്‍ സിസ്റ്റര്‍ റോമില്‍ഡ, ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് ദ മോസ്റ്റ് പ്രെഷ്യസ് ബ്ലെഡ് കോണ്ഗ്രിഗേഷന് റീജ ണൽ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി കോയിക്കര എന്നിവരെയാണ് ആദരിച്ചത്.
പുരസ്കാര ജേതാക്കള്‍ക്ക് 5001 രൂപയും മെമന്റോയും പൊന്നാടയുമാണ് സമ്മാനിച്ചത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പേടത്തുമലയില്‍, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് പ്രസിഡന്റ് ഷൈനി സിറിയക്, ഫാ. ജെഫിന് ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Samaritan Social Achiever Awards