x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 01:00 AM IST | Updated: September 15, 2026 01:00 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ ആ​ഭിമു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ഡി​ൻ കി​ഴ​ക്കേ​ത്ത​ല​

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ബാ​ങ്കി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ഡി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​മാ​സ സ​മ്പാ​ദ്യ പ​ദ്ധ​തി, ഫ​ണ്ട് മാ​നേ​ജ്‌​മെ​ന്‍റ്, സ്‌​ട്രെ​സ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​മോ​ഷ​ണ​ൽ ക​ൺ​ട്രോ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി​യും കോ-​ഓ​പ്പ​റേ​റ്റീ​വ് ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ സ​ജി​ദ് എം. ​ആ​ന​ക്കു​ഴി ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽകി.

Tags : NattuVishesham DistrictNews

Recent News

Corehub Up