x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യാ​ഴ​ത്തും വെ​ച്ചൂ​രി​ലും ഇ​നി മ​രു​ന്ന​ടി​ക്കാ​ൻ ഡ്രോ​ൺ

വെബ് ഡെസ്ക്
Published: September 15, 2026 01:47 AM IST | Updated: September 15, 2026 01:47 AM IST

ത​ല​യാ​ഴം മ​ണ്ണാ​റം​ക​ണ്ടം പാ​ട​ത്തെ തു​രു​ത്തേ​ൽ ഭാ​ഗ​ത്ത് ക​ർ​ഷ​ക​നാ​യ സു​കു ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന​ടി​ക്ക​ലി​ന് തു​ട​ക്കം​ കു​റി​ച്ച​പ്പോ​ൾ.

ത​ല​യാ​ഴം:​ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ യ​ന്ത്ര​വ​ത്കരണത്തിന്‍റെ ഭാ​ഗ​മാ​യി വ​ളം, മ​രു​ന്ന് മു​ത​ലാ​യ​വ ത​ളി​ക്കു​ന്ന​തി​ന് ത​ലയാ​ഴ​ത്ത് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു തു​ട​ക്കം കു​റി​ച്ച് ക​ർ​ഷ​ക​ൻ. ത​ല​യാ​ഴം കൂ​വം സ്വ​ദേ​ശി സു​കു​വാ​ണ് 10 ല​ക്ഷ​ത്തോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് ഡ്രോ​ൺ വാ​ങ്ങി പ​രീ​ക്ഷ​ണാ​ർ​ഥം ഇ​ന്ന​ലെ വീ​ടി​ന് സ​മീ​പ​ത്തെ 68 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മ​ണ്ണാ​റം​ക​ണ്ടം പാ​ട​ശേ​ഖ​ര​ത്തി​ലെ തു​രു​ത്തേ​ൽ ഭാ​ഗ​ത്ത് മ​രു​ന്ന​ടി ആ​രം​ഭി​ച്ചു. ഡ്രോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കെ. ​ബി​നി​മോ​ൻ എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.

ത​ല​യാ​ഴ​ത്തും വെ​ച്ചൂ​രു​മാ​യി 10 ഏ​ക്ക​റോ​ളം നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന സു​കു സ്വ​ന്തം കൃ​ഷി​യു​ടെ മ​രു​ന്ന​ടി​ക്കും വ​ള​മി​ടു​ന്ന​തി​നും ഉ​പ​ക​രി​ക്കു​ന്ന​തി​നാ​ണ് ഡ്രോ​ൺ വാ​ങ്ങി​യ​ത്. 20 മി​നി​ട്ടി​ന​കം മൂ​ന്ന് ഏ​ക്ക​റി​ൽ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്താ​ൽ മ​രു​ന്ന​ടി​ക്കാ​നാ​കും. 30 ലി​റ്റ​ർ മ​രു​ന്ന് ലാ​യ​നി​യാ​ണ് ഡ്രോ​ൺ വ​ഹി​ക്കു​ന്ന​ത്.​ബാ​റ്റ​റി​യു​ടെ പ​വ​റി​ലാ​ണ് ഡ്രോ​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു ബാ​റ്റ​റി അ​ര​മ​ണി​ക്കൂ​റി​ന​കം ചാ​ർ​ജ് ചെ​യ്യാ​നാ​കും.

മ​റ്റു ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നും വ​ള​വും ത​ളി​ച്ചു കൊ​ടു​ക്കാ​നെ​ത്തു​മെ​ന്ന് സു​കു പ​റ​യു​ന്നു. ഒ​രു ഏ​ക്ക​റി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നും വ​ള​വും ത​ളി​ക്കാ​ൻ 600 രൂ​പ​യാ​ണ് ഇ​ടാ​ക്കു​ന്ന​ത്. വി​ത​യ്ക്കാ​നും ക​ക്കാ വി​ത​റാ​നും ഡ്രോ​ൺ ഉ​പ​ക​രി​ക്കും.

സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ക​ല്ല​റ​യി​ൽ നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​യു​ണ്ട്. ഇ​വി​ടെ​യൊ​ന്നും ഡ്രോ​ൺ ഉ​പ​യോ​ഗം കാ​ര്യ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ സു​കു​വി​ന്‍റെ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്താ​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ക​ർ​ഷ​ക​ർ​ക്ക് മ​രു​ന്ന​ടി​യും വ​ള​മി​ട​ലും ന​ട​ത്താ​നാ​കും.

ക​ർ​ഷ​ർ​ക്ക് സ​മ​യ​വും സാ​മ്പ​ത്തി​ക ലാ​ഭ​വു​മു​ണ്ട്

മ​രു​ന്ന​ടി​ക്കാ​നും വ​ള​മി​ടാ​നും ആ​ളെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ്രോ​ൺ വാ​ങ്ങി​യ​ത്. ഇ​തുകൊ​ണ്ട് ക​ർ​ഷ​ക​ന് സ​മ​യലാ​ഭ​വും സാ​മ്പ​ത്തി​ക ലാ​ഭ​വു​മു​ണ്ട്.

സു​കു
ക​ർ​ഷ​ക​ൻ, കൂ​വം ത​ല​യാ​ഴം

Tags : District News Nattuvishesham Drones Thalayazham

Recent News

Corehub Up