പുന്നത്തുറ സെന്റ് ജോസഫ് എൽപി സ്കൂളിലെ വിദ്യാർഥികൾ ഓലയിൽ തീർത്ത സമ്മാനങ്ങൾ നൽകി മുത്തശി-മുത്തശന്മാരെ ആദരിച്ചപ്പോൾ.
പുന്നത്തുറ: സെന്റ് ജോസഫ് എൽപി സ്കൂളിൽ ലോക ഗ്രാൻഡ് പേരന്റ്സ് ദിനത്തോടനുബന്ധിച്ച് മുത്തശി-മുത്തശന്മാർക്ക് ഓലയിൽ തീർത്ത സമ്മാനം നൽകി ആദരിച്ച് പേരക്കുട്ടികൾ.
ഓലകൊണ്ട് തീർത്ത കണ്ണാടിയും വാച്ചും പൂച്ചെണ്ടുകളും പഴമയുടെ മധുരസ്മരണകൾ സമ്മാനിച്ചപ്പോൾ ഗ്രാൻഡ് പേരന്റ്സ് ഡേ സ്നേഹസംഗമമായി. വർഷങ്ങൾക്കുശേഷം തങ്ങൾ പഠിച്ച വിദ്യാലയത്തിലേക്ക് തിരിച്ചെത്തിയവരും സ്കൂളുമായി ബന്ധം പുലർത്തുന്നവരുമായ മുത്തശി-മുത്തച്ഛന്മാരുടെ മുഖത്ത് കൊച്ചുമക്കൾ പഠിക്കുന്ന സ്കൂളിൽ ആദരിക്കപ്പെടാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടമായിരുന്നു.
യോഗത്തിൽ സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാംപുറം അധ്യക്ഷത വഹിച്ചു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ മുത്തശി-മുത്തച്ഛന്മാരെ പൊന്നാടയണിയിച്ചു. കൃഷി ഓഫീസർ മനു കൃഷ്ണൻ, പഞ്ചായത്ത് മെംബർമാരായ ആലീസ് രാജു, ലാൽസി പി. മാത്യു, ജോസ് കുന്നക്കാട്ടുതറ, പിടിഎ പ്രസിഡന്റ് സൈജു ജോസഫ്, ശ്രുതി മഹേഷ്, പ്രഥമാധ്യാപിക കുഞ്ഞുമോൾ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Honouring grandparents palm leaves