x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞ​ത്ത് ല​ഹ​രി​മ​രു​ന്ന് വേ​ട്ട: ര​ണ്ടുപേ​ർ പി​ടി​യി​ലായി

വെബ് ഡെസ്ക്
Published: September 15, 2026 03:08 AM IST | Updated: September 15, 2026 03:08 AM IST

അറസ്റ്റിലായ സഹദും മുജീബ് റഹ്്‌മാനും

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 48 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ.

പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ സ​ഹാ​സി​ക​മാ​യാ​ണ് സി​റ്റി ഡാ​ൻ​സ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. പൂ​ന്തു​റ മാ​ണി​ക്ക​വി​ളാ​കം ഷാ​ജ​ഹാ​ൻ മ​ൻ​സി​ലി​ൽ മു​ജീ​ബ് റ​ഹ്‌​മാ​ൻ (32), വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് സ്വ​ദേ​ശി സ​ഹ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​വ​ളം - കാ​രോ​ട് ബൈ​പ്പാ​സി​ൽ പ​യ​റും​മൂ​ടി​നു സ​മീ​പ​മാ​യി​രു​ന്നു ല​ഹ​രി വേ​ട്ട. ബെം​ഗ​ളൂ​രു​വി​ൽ​നി​ന്നു വി​ല​യ്ക്കു വാ​ങ്ങി​യ എം​ഡി​എം​എ​യു​മാ​യി മു​ജീ​ബ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ നാ​ഗ​ർ​കോ​വി​ലി​ലെ​ത്തി അ​വി​ടെ​നി​ന്നു സ​ഹ​ദി​ന്‍റെ സ്‌​കൂ​ട്ട​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു തി​രി​ക്കു​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സ​ഫ് സം​ഘം ബൈ​പാ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട​ത്തു​കാ​ർ പി​ടി​യി​ലാ​യ​ത്. പൊ​ലി​സി​നെ​ക്ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​കൊ​ണ്ട് ത​ട​സം സൃ​ഷ്ടി​ച്ച​ശേ​ഷം ഡാ​ൻ​സാ​ഫ് സം​ഗം ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ്ര​തി​ക​ളെ വി​ഴി​ഞ്ഞം പൊ​ലി​സി​നു കൈ​മാ​റി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യും പൊ​ലി​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ രാ​ത്രി​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : District News Nattuvishesham Drug seizure Two arrested

Recent News

Corehub Up