ശ്രീനാരായണഗുരു ധര്‍മപ്രചാരണ സഭ ദാര്‍ശനിക സമ്മേളനം മേയര്‍ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: സംഘടനയിലൂടെ ശക്തരാകുവാനും വിദ്യകൊണ്ട് ഉജ്വലരാകാനുമുള്ള ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ കാലഘട്ടത്തെ അതിജീവിച്ചു നില്‍ക്കുന്നതാണെന്ന് മേയര്‍ എ.കെ. ഹഫീസ്.
ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയോട് അനുബന്ധിച്ച് ശ്രീനാരായണ ഗുരുധര്‍മ പ്രചാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദാര്‍ശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രചാരണ സഭ സംസ്ഥാന പ്രസിഡന്റ് എം.എസ്. മണിലാല്‍ അധ്യക്ഷനായി. ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഗുരുദര്‍ശനം സ്മരണിക പ്രകാശനം ചെയ്തു. ഡോ. വി.കെ. ജയകുമാര്‍ സ്മരണിക ഏറ്റുവാങ്ങി. വിഷ്ണു മോഹന്‍ എംഎല്‍എ പ്രതിഭകളെ ആദരിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം ശ്രീമദ് ബോധിതീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു.
മാധ്യമപ്രവർ ത്തകൻ എസ്. രാധാകൃഷ്ണന്, ഡോ. എന്‍. വിശ്വരാജന് ഡോ. വി.കെ. ജയകുമാര്‍, എന്‍. അരവിന്ദാക്ഷന്, എം.പി. സുഗതന് ചിറ്റുമല, ജി. മോഹന്‍ദാസ്, വി.എന്‍. ഗുരുദാസ്, ആര്. ഹരിലാല്‍, കെ.ജി. കുഞ്ഞിക്കുട്ടന്‍, കെ.ടി. ഗംഗാധരന്, സി. സുരേഷ് കുമാര്‍, സത്യപ്രഭ, പി.എസ്. രാജേന്ദ്രന്, ബി.എന്‍. കനകന്, അജയ് ശിവരാജ്, ജലജാ വിജയന്, ബാബു ഭാസ്കര്‍, സഹദേവന് ചെന്നപ്പാറ, സത്യപാലന് മഞ്ചള്ളൂര്‍, അമ്പിളി രാജേന്ദ്രന്, ബിജു വരുണ്‍, ആര്‍ച്ചല്‍ സോമന്, എന്‍. ജഗന്നാഥന്, ഗോപിനാഥന് സ്വാമി, ജനറല്‍ സെക്രട്ടറി പന്മന സുന്ദരേശന്, സംഘടനാ സെക്രട്ടറി സുഷമാ പ്രസന്നന് എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Sree Narayana Guru