ചണ്ണപ്പേട്ടയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യുന്നു.
അഞ്ചല്‍ : കേന്ദ്ര പരിസ്ഥി മന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥി തിലോല വിജ്ഞാപനം അതേപടി നടപ്പിലായാല്‍ മലയോര മേഖല വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. ചണ്ണപ്പേട്ടയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ട വില്ലേജ് പൂര്‍ണമായും മനുഷ്യവാസ മേഖലയാണ്. 100ല്‍പരം വര്‍ഷങ്ങളായി മനുഷ്യവാസ മേഖലയായ ചണ്ണപ്പേട്ട വില്ലേജും അലയമണ്‍ വില്ലേജും.
സാറ്റ് ലൈറ്റ് സര്‍വേയില്‍ പച്ചപ്പ് കണ്ടത് അതേപടി പകര്‍ത്തിയതിനാലാണ് പരിസ്ഥിതി ലോലമായി മാറിയത്. നേരിട്ട് പരിശോധിച്ചാല്‍ വെറും ഫലവൃക്ഷങ്ങളുമാണന്ന് മനസിലാകും. ഈ സര്‍വേ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ആയതിനാല്‍ ചണ്ണപ്പേട്ട പ്രദേശത്തെ പൂര്‍ണമായും വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇഎസ്എ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത എം.എം. നസീര്‍ എംഎല്‍എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ് അധ്യക്ഷത വഹിച്ചു. ലില്ലികുട്ടി നെത്സന്‍, എച്ച്. സുനില്‍ദത്ത്, ഫാ. കെവിന് വര്‍ഗീസ്, എം.എം. സാദിക് ,അസീം, പി. ദിലീപ്, ബി.ഒ. ചന്ദ്രമോഹന്, സതീഷ് കുമാര്‍, ജോയി, ജേക്കബ് മാത്യു, ശ്രീലത, ഗീതാ അനില്‍, ലില്ലിക്കുട്ടി, തോമസ് മണ്ണില്‍, അനില്‍ പൊയ്കവിള, അസീമാ സലീം, സജീനാ ഷിബു എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Ecologically Sensitive Area