x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​ര്‍ സ്‌​നേ​ഹാ​ശ്ര​മ​ത്തി​ല്‍

വെബ് ഡെസ്ക്
Published: September 15, 2026 03:52 AM IST | Updated: September 15, 2026 03:52 AM IST

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​റെ വേ​ള​മാ​നൂ​ര്‍ ഗാ​ന്ധി ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മം ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു.

പാ​രി​പ്പ​ള്ളി: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​ര്‍ വേ​ള​മാ​നൂ​ര്‍ ഗാ​ന്ധി ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മം സ​ന്ദ​ര്‍​ശി​ച്ചു. സ്‌​നേ​ഹാ​ശ്ര​മം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കാ​യി അ​റു​പ​ത് വ​ര്‍​ഷ​ത്തെ സം​ഗീ​ത സ​പ​ര്യ വി​വ​രി​ച്ച അ​ദ്ദേ​ഹം ഹി​റ്റാ​യ ആ​റ് ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.​

സ്‌​നേ​ഹാ​ശ്ര​മ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ട്ട അ​ച്ഛ​ന​മ്മ​മാ​രു​ടെ സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ച് ക​വി ആ​ര്‍.​എം. ഷി​ബു ര​ചി​ച്ച്, താ​ന്‍ സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത് ഒ​രു ഗാ​നം ഉ​ട​ന്‍ പു​റ​ത്തി​റ​ക്കു​മെ​ന്നു വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​ര്‍ അ​ച്ഛ​ന​മ്മ​മാ​ര്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.

സ്‌​നേ​ഹാ​ശ്ര​മ​ത്തി​ലെ​ത്തി​യ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​റെ സ്‌​നേ​ഹാ​ശ്ര​മം കു​ടും​ബാം​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു. സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്റെ സ്‌​നേ​ഹോ​പ​ഹാ​രം ചെ​യ​ര്‍​മാ​ന്‍ ബി. ​പ്രേ​മാ​ന​ന്ദ് സ​മ​ര്‍​പ്പി​ച്ചു. സം​ഗീ​ത​ജ്ഞ​നും ഡ​യ​റ്റ് മു​ന്‍ ല​ക്ച​റ​റു​മാ​യ ആ​ന​യ​ടി പ്ര​സാ​ദ്, ക​വി ആ​ര്‍.​എം. ഷി​ബു, വി​ദ്യാ​ധ​ര​ന്‍​മാ​സ്റ്റ​റു​ടെ മ​ക​ള്‍ സം​ഗീ​ത വി​ദ്യാ​ധ​ര​ന്‍, മ​രു​മ​ക​ന്‍ സു​ജ​യ്കു​മാ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ര​ശ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്‌​നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ര്‍ പ​ത്മാ​ല​യം ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, കെ.​എം. രാ​ജേ​ന്ദ്ര കു​മാ​ര്‍, ജി. ​രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള, ആ​ര്‍.​ഡി. ലാ​ല്‍, ആ​ല​പ്പാ​ട്ട് ശ​ശി​ധ​ര​ന്‍, ഡോ. ​ര​വി രാ​ജ്, ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : District News Nattuvishesham Music Director Vidyadharan Master Snehashram

Recent News

Corehub Up