x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ ക​ത്തി​ച്ച കേസ്: മൂ​ന്നുപേർ പിടിയിൽ

വെബ് ഡെസ്ക്
Published: September 15, 2026 03:15 AM IST | Updated: September 15, 2026 03:15 AM IST

കാ​ർ ക​ത്തി​ച്ച​ പ്ര​തി​ക​ൾ

കാ​ട്ടാ​ക്ക​ട: മേ​പ്പൂ​ക്ക​ട മി​നി എ​സ്റ്റേ​റ്റി​നു സ​മീ​പം ജോ​യ് വി​ല്ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഗ​ണേ​ശ​ൻ ആ​ശാ​രി​യു​ടെ മ​ക​ൻ ശ​ര​ത്ത്, പ​ണ​യം വാ​ങ്ങി വീ​ട്ടി​ലെ ഷെ​ ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ മ​ല​യി​ൻ​കീ​ഴ് പൊലിസ് പി​ടി​കൂ​ടി. പൊ​ട്ട​ൻ​കാ​വ് മൊ​ട്ട​ലും​മൂ​ട് സ്വ​ദേ​ശി തൗ​ഫീ​ക് (29), പൊ​ട്ട​ൻ​കാ​വ് മ​രി​തി​ൻ​മൂ​ട് വീ​ട്ടി​ൽ അ​ഖി​ൽ​മോ​ഹ​ൻ (28), വി​ള​പ്പി​ൽ​ശാ​ല ക​രി​വി​ലാ​ഞ്ചി സ്വ​ദേ​ശി പ്ര​സാ​ദ് അ​രു​ൺ​കു​മാ​ർ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

11നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു പ്ര​തി​ക​ൾ കാ​ർ ക​ത്തി​ച്ച​ത്. ശ​ര​ത്തി​ന്‍റെ വീ​ട് അ​ക്ര​മി​ക​ൾ​ക്കു കാ​ണി​ച്ചു കൊ​ടു​ത്ത മേ​പ്പൂ​ക്ക​ട കു​ഴ​യ്ക്കാ​ട് പൂ​ന്തോ​പ്പു വീ​ട്ടി​ൽ ആ​ദി​ത്യ​നെ (20) അ​ന്നു​ത​ന്നെ അ​റ​സ്റ്റ് ചെ​യ് തി​രു​ന്നു. പ്ര​തി​ക​ളു​ടെ ക​ഞ്ചാ​വു ക​ച്ച​വ​ട​ത്തി​നെ​ക്കു​റി​ച്ച് ശ​ര​ത്ത് എ​ക്‌​സൈ​സി​നെ അ​റി​യി​ച്ചെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​ക്ര​മ​മെ​ന്നാ​ണ് പൊലിസ് പ​റ​യു​ന്ന​ത്. കാ​ട്ടാ​ക്ക​ട ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ബി​നു, മ​ല​യി​ൻ​കീ​ഴ് എ​സ്​എ​ച്ച്​ഒ​ വി​ൻ​സ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Tags : District News Nattuvishesham Three arrested

Recent News

Corehub Up