ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ശതാഭിഷിക്തയായ പൂയം തിരുനാൾ ഗൗരി പാർവതി ഭായിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആശംസകളും പ്രാർത്ഥനാ മംഗളങ്ങളും മെത്രാപ്പോലീത്താ നേരുകയും ചെയ്തു.
Tags : District News Nattuvishesham royal family Kuriakose Mar Theophilos