ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ സംസ്ഥാന വാക്കത്തണ്‍ തിരുവനന്തപുരം മ്യൂസിയം ഗേറ്റില്‍ മന്ത്രി സി.പി. ജോണും സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍
തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ കാരുണ്യ യുവസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും ആല്‍ഫ നേതൃത്വം നല്കുന്ന സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റെയും (എസ്എപിഎസ് സി) ആഭിമുഖത്തില്‍ ആരംഭിച്ച സംസ്ഥാനതല വാക്കത്തണ്‍ മന്ത്രി സി.പി. ജോണും സ്റ്റുഡന്റ് പൊലിസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. 19 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും ആശാപ്രവര്ത്തകരുമടക്കം 1100 ലേറെ പേര് വാക്കത്തണില്‍ അണിനിരന്നു.
ഫ്ളാഗ് ഓഫ് ചടങ്ങില്‍ അധ്യക്ഷനായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, ആല്‍ഫാ വിഷന്‍ 2030 സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റർ അംജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജവഹര്‍ ബാലഭവനില്‍ സമാപിച്ച വാക്കത്തോണിനെത്തു ടര്‍ന്നു സംഘടിപ്പിച്ച "കാരുണ്യമുള്ള യുവത' സെമിനാര്‍ ബീറ്റ ഗ്രൂപ്പ് ചെയര്മാന് രാജ് മോഹന്‍പിള്ള ഉദ്ഘാടനം ചെ യ്തു. ആല്‍ഫ നെടുമങ്ങാട് സെന്റര്‍ സെക്രട്ടറി ജയചന്ദ്രന്, പ്രസിഡന്റ് നസീര്‍, എസ് എപിഎസ്സി ജില്ലാ കോ-ഓര്‍ഡിനേറ്റർ അക്ഷയ് ബാബു, കമ്യൂണിറ്റി വെല്‍ഫെയര്‍ ഡിസ് ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗൗരി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Alpha Palliative Care walkathon