District News
എടപ്പാള്: അന്താരാഷ്ട്ര യുവജന ദിനമായ ബുധനാഴ്ച എടപ്പാള് ലയണ്സ് ക്ലബ്ബ് തൂഫാന് പദ്ധതിക്ക് പിന്തുണയേകി വാക്കത്തോണ് നടത്തും. രാവിലെ ഏഴിന് നടുവട്ടം സെന്ററില് നിന്ന് ആരംഭിച്ച് എമിരേറ്റ്സ് മാളിന് സമീപമുള്ള ഗ്രൗണ്ടില് സമാപിക്കും. വി.എസ്. ജോയ് എംഎല്എ മുഖ്യാഥിതിയാകും. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്, ലയണ്സ് ഡിസ്ട്രിക്ട് ഗവര്ണര് ബാബു ദിവാകരന് എന്നിവര് വിശിഷ്ടാതിഥികളാകും.
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും. വാര്ത്താസമ്മേളനത്തില് പ്രസിഡന്റ് പി.പി. അബ്ദുറഹ്മാന്, പ്രോഗ്രാം ഡയറക്ടര് സനില്കുമാര് കൊട്ടാരത്തില്, മുന് പ്രസിഡന്റുമാരായ അരുള് ടി.കെ. ജോഷി, കെ.അനില്കുമാര്, എം. ഉദയകുമാര്, പി. മണികണ്ഠന് എന്നിവര് പങ്കെടുത്തു.
District News
കൊച്ചി: ലഹരിക്കെതിരെ സര്ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി കേരള ഫയര് ആന്ഡ് റെസ്ക്യു സര്വീസസിന്റെ ആഭിമുഖ്യത്തില് ജില്ലാ വാക്കത്തോണ് നടത്തി. ജില്ലയിലെ 19 നിലയങ്ങളില്നിന്നായി സിവില് ഡിഫന്സ് യൂണിഫോമില് 250 അംഗങ്ങള് പങ്കെടുത്തു.
ഗാന്ധിനഗര് നിലയത്തില് നിന്നും ഹൈക്കോടതി ജംഗ്ഷനില് നിന്നും ബാനറുകളും പ്ലക്കാര്ഡുകളുമേന്തി എത്തിയ വാക്കക്കോണ് ഡിഎച്ച് ഗ്രൗണ്ടില് സമാപിച്ചു. മാഞ്ഞാലി പാലത്തില് നിന്നും പുഴയില് ചാടിയ വിദ്യാര്ഥിയെ രക്ഷപെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര് കെ.എ. അജേഷിനെ ചടങ്ങില് ആദരിച്ചു.
ജില്ലാ ഫയര് ഓഫിസര് എ.എസ്. ജോജി ലഹരി വിരുദ്ധ സന്ദേശവും ഗാന്ധിനഗര് സ്റ്റേഷന് ഓഫീസര് പി.ആര്. ലാല്ജി ലഹരി വിരുദ്ധ പ്രതിജ്ഞയും നല്കി.
NRI
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പാർവതി പുത്തനാറിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച വാക്കത്തോൺ തിരുവനന്തപുരത്ത് ജനശ്രദ്ധ നേടി.
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടൽ അങ്കണത്തിൽ നിന്ന് പുലർച്ചെ 4.30ന് ആരംഭിച്ച പദയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യുഎംസി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
കോവളം എംഎൽഎ എം. വിൻസന്റ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യ റീജിയൺ വൈസ് ചെയർ സോണൽജിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ പറഞ്ഞു.