x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറശാല കാരാളിയിൽനിന്ന് 199 ചാ​ക്ക് റേ​ഷ​ന​രി​ പിടിച്ചു

വെബ് ഡെസ്ക്
Published: September 15, 2026 03:20 AM IST | Updated: September 15, 2026 03:20 AM IST

പി​ടി​ച്ചെ​ടു​ത്ത അ​രി

പാ​റ​ശാ​ല:​ ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചു സൂ ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന്‍ അ​രി പി​ടി​ച്ചെ​ടു​ത്തു. പാ​റ​ശാ​ല കാ​രാ​ളി​യി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് റേ​ഷ​ന​രി പി​ടി​ച്ചെ​ടു​ത്തത്. ​

ത​മി​ഴ്‌​നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും റേ​ഷ​ന​രി ശേ​ഖ​രി​ച്ച് പോ​ളി​ഷ് ചെ​യ്ത് ബ്രാ​ന്‍റാ ക്കി ​മ​റി​ച്ചു വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​വും പി​ടി​യി​ലാ​യി. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലും ശു​ചി​മു​റി യി​ലു​മാ​ണ് റേ​ഷ​ന​രി സൂ​ക്ഷി​ച്ചി രു​ന്ന​ത്. ത​മി​ഴ്‌​നാ​ട് ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ നി​ന്നാ​ണ് അ​രി പി​ടി​ച്ചെ​ടു​ത്ത​ത്.

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് അ​രി ശേ​ഖ​രി​ച്ച് കൂ​ടു​ത​ല്‍ വി​ല​യ്ക്ക് വി​ല്‍​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഖ, സോ​ടെ​ക്‌​സ് തു​ട​ങ്ങി​യ ബ്രാ​ന്‍​ഡു​ക​ളു​ടെ പേ​രി​ലാ​ണ് അ​രി വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പി​ടി​കൂ​ടി​യ അ​രി സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി. പാ​റ​ശാ​ല കാ​രാ​ളി​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 199 ചാ​ക്ക് റേ​ഷ​ന​രി​യും നാ​ലു ചാ​ക്ക് ഗോ​ത​മ്പു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​റ​ശാ​ല, ഇ​ഞ്ചി​വി​ള, അ​ഞ്ചാ​ലി​ക്കോ​ണം അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ 62 ട​ണ്‍ അ​രി​യും നാ​ല് ട​ണ്‍ ഗോ​ത​മ്പും പി​ടി​ച്ചെ​ടു​ത്തു. എ​ട്ട് ഗോ​ഡൗ​ണു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പാ​റ​ശാ​ല പൊ​ലി​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​വി​ല്‍ സ​പ്ലൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ട​യി​ല്‍ ഏ​ക​ദേ​ശം 75,000 കി​ലോ റേ​ഷ​ന​രി പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ത​മി​ഴ്‌​നാ​ടു​മാ​യി എ​ല്ലാ ര​ണ്ട് മാ​സം കൂ​ടു​മ്പോ​ഴും മീ​റ്റിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​വ​രു​ടെ ചെ​ക്ക് പോ​സ്റ്റി​ല്‍ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ര്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം റേ​ഷ​ന്‍ ക​രി​ഞ്ച​ന്ത​ക്കാ​രെ പൂ​ട്ടാ​ന്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്നും ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.

Tags : District News Nattuvishesham 199 sacks ration rice

Recent News

Corehub Up