വിനായക ചതുർഥിയോടനുബന്ധിച്ച് പഴവങ്ങാടി ഗണപതി ക്ഷേത്രം ദീപാലംകൃതമായപ്പോൾ.
നേമം: വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഗണപതി ക്ഷേത്രങ്ങളിൽ ഇന്നലെയുണ്ടായത് വൻഭക്ത ജനത്തിരക്ക്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ പുലർച്ചെമുതൽത്തന്നെ ഭക്തജനങ്ങൾ ഒഴുകിയെത്തി. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ രാവിലെയും വൈകുന്നേരവും ദർശനത്തിനു ഭക്തരുടെ നീണ്ട നിരയായിരുന്നു.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ദേവീ ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം ഉൾപ്പെടെ ഗണപതി ഉപദേവതയുള്ള മറ്റു പ്രധാന ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടന്നു. പൂജാസമയത്ത് മോദകം, ഉണ്ണിയപ്പം എന്നിവയുടെ നിവേദ്യവും നടത്തി. ഗണപതിക്ക് അപ്പം മുടൽ പ്രധാന ചടങ്ങാണ്. വഴുതക്കാട് ഗണപതി ക്ഷേത്രം, നേമം ഗണപതി ക്ഷേത്രം, കമ്മട്ടം ഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Tags : District News Nattuvishesham Vinayaka Chaturthi Ganapathi temple