സെഹർ ഹാഷ്മി
കാലടി: മാനസികാരോഗ്യ ബോധവൽക്കരണത്തിന്റെയും ആത്മഹത്യാ പ്രതിരോധത്തിന്റെയും സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിക്കുന്ന ബിയോണ്ട് ദി ഹൊറൈസൺ : എ റൈഡ് ഫോർ റെസിലിയൻസ് കാമ്പയിന്റെ ഭാഗമായി സെഹർ ഹാഷ്മി നയിക്കുന്ന റൈഡ് ഇന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെത്തും.
ഉച്ചയ്ക്ക് രണ്ടിന് സർവകലാശാല സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സൈക്കോളജി, സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്റുകളും നാഷണൽ സർവീസ് സ്കീമും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
മാനസികാരോഗ്യ ബോധവൽക്കരണത്തിനായി ബൈക്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന സെഹർ ഹാഷ്മിയുടെ യാത്ര കേരളത്തിലും ശ്രദ്ധേയമാവുകയാണ്.
സ്വന്തം ജീവിതാനുഭവങ്ങളിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച സെഹർ യുവാക്കളുമായി നേരിട്ട് സംവദിച്ചും അവരുടെ അനുഭവങ്ങൾ കേട്ടും മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന സംഭാഷണങ്ങൾക്ക് വേദിയൊരുക്കും.
Tags : NattuVishesham DistrictNews