x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ർ​ട്ട് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന് അ​ങ്ക​മാ​ലി​യി​ൽ ആ​സ്ഥാ​ന കാ​ര്യാ​ല​യം തു​റ​ന്നു

വെബ് ഡെസ്ക്
Published: September 15, 2026 02:17 AM IST | Updated: September 15, 2026 02:17 AM IST

അ​ങ്ക​മാ​ലി​യി​ൽ സ്മാ​ർ​ട്ട് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​സ്ഥാ​ന കാ​ര്യാ​ല​യം മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി: സാ​മൂ​ഹി​ക സേ​വ​ന, ഗ​വേ​ഷ​ണ പ​രി​ശീ​ല​ന രം​ഗ​ത്തെ പ്ര​മു​ഖ എ​ൻ​ജി​ഒ​യാ​യ സ്മാ​ർ​ട്ട് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​സ്ഥാ​ന കാ​ര്യാ​ല​യം അ​ങ്ക​മാ​ലി​യി​ൽ ആ​രം​ഭി​ച്ചു. മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ പൗ​ര​ബോ​ധ​വും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും വ​ള​ർ​ത്തു​ന്ന​തി​ന് സ്മാ​ർ​ട്ട് ഇ​ന്ത്യ പോ​ലു​ള്ള മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ്മാ​ർ​ട്ട് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍റെ​യും വാ​ഷ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​സെ​മി​ച്ച​ൻ ജോ​സ​ഫ്, അ​ഖി​ലേ​ഷ് ര​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ പു​സ്ത​ക പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ മു​ണ്ടാ​ട​ൻ, കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പോ​ൾ എ​ന്നി​വ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

 ച​ട​ങ്ങി​ൽ സ്മാ​ർ​ട്ട് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​മാ​രാ​യ ഡോ. ​സെ​മി​ച്ച​ൻ ജോ​സ​ഫ്, ഡാ​ലി​ൻ ഡ​യ​സ്, ഡോ. ​സേ​വ്യ​ർ വി​ന​യ​രാ​ജ്, വാ​ഷ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രോ​ഗ്രാം മാ​നേ​ജ​ർ അ​ഖി​ലേ​ഷ് ര​മേ​ശ്, ഷാ​ജി മാ​ലി​പ്പാ​റ, ലൂ​യി​സ് പി. ​തോ​മ​സ്, ദീ​പ ബി​ജ​ൻ, ഷെ​റി​ൻ പോ​ൾ, മ​രി​യ ബെ​ന്നി, ഗ​ർ​ഷോ രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up