കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ നടന്ന റാഗിംഗ് വിരുദ്ധ ബോധവത്കരണ ക്ലാസ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ കാമ്പസുകളെ റാഗിംഗ് മുക്തമാക്കുന്നതിന്റെയും സൗഹൃദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി റാഗിംഗ് വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി ഉദ്ഘാടനം നിര്‍വഹിച്ചു.
കോളജിലെ ഐക്യുഎസി, എസ്എസ്ജിപി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് ക്ലാസ് നയിച്ചു.
Tags : District News Nattuvishesham anti-ragging awareness seminar