x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ ദ​ർ​ശ​നത്തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: September 15, 2026 02:24 AM IST | Updated: September 15, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

അ​​തി​​ര​​മ്പു​​ഴ: സെന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ സ്വ​​ർ​​ഗാ​​രോ​​പി​​ത മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന​ത്തി​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. തി​​രു​​നാ​​ൾ 20ന് ​​സ​​മാ​​പി​​ക്കും.

നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് റം​​ശ പ്രാ​​ർ​​ഥ​​ന​​യെ​ത്തു​ട​​ർ​​ന്ന് പ​​രി​​ശു​​ദ്ധ ക​​ന്യാ​​മ​​റി​​യ​​ത്തി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പ​​ള്ളി​​ക്കു​​ള്ളി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ർ​​ന്ന് ഫാ.​ ​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ലി​ന്‍റെ മു​​ഖ്യ​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ക്കും. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു​​ശേ​​ഷം വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ് കൊ​​ടി​​യേ​​റ്റും.

വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ ഏ​​ഴി​​ന് എ​​ല​​ക്തോ​​ർ വാ​​ഴ്ച, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സു​​ദേ​​ന്തി തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ഫാ. ​​ജ​​യിം​​സ് ചെ​​രു​​വി​​ൽ. വ​​ച​​ന​​സ​​ന്ദേ​​ശം - ഫാ. ​​സി​​റി​​യ​​ക്ക് കോ​​ട്ട​​യി​​ൽ. 6.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഇ​​ട​​വ​​ക​​ദി​​ന സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പൂ​​ർ​​വി​​ക സ്‌​​മ​​ര​​ണാ ദി​​ന​​മാ​​യ വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന. ഫാ. ​​റെ​​ജി പ്ലാ​​ത്തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​ർ ചേ​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. വ​​ച​​ന സ​​ന്ദേ​​ശം - ഫാ. ​​തോ​​മ​​സ് പു​​തു​​ശേ​​രി സി​​എം​​ഐ. തു​​ട​​ർ​​ന്ന് സെ​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം.

ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന സ​​ന്ദേ​​ശം. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​മൈ​​താ​​നം ജം​​ഗ്ഷ​​നി​​ലെ കു​​രി​​ശ​​ടി വ​​ഴി വ​​ലി​​യ പ​​ള്ളി​​യി​​ൽ തി​​രി​​കെ​​യെ​​ത്തി സ​​മാ​​പി​​ക്കും. തു​​ട​​ർ​​ന്ന് മ​​രി​​യ​​ൻ നാ​​മ​​ധാ​​രി സം​​ഗ​​മം.

പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 5.45ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന - ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ്. തു​​ട​​ർ​​ന്ന് പ​​രി​​ശു​​ദ്ധ ക​​ന്യാ​​മ​​റി​​യ​​ത്തി​​ന്‍റെ​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. 7.45 ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന​​സ​​ന്ദേ​​ശം - ഫാ.​ ​ഡോ. മാ​​ണി പു​​തി​​യി​​ടം. പ​​ത്തി​​ന് റാ​​സ കു​​ർ​​ബാ​​ന - ഫാ. ​​ജോ​​സ​​ഫ് കു​​റ​​ശേ​​രി. വ​​ച​​ന സ​​ന്ദേ​​ശം - ഫാ. ​​ജേ​​ക്ക​​ബ് വ​​ട്ട​​യ്ക്കാ​​ട്ട്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന​​സ​​ന്ദേ​​ശം - ഫാ.​ ​ഡോ. ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം, കൊ​​ടി​​യി​​റ​​ക്ക്, സ​​മാ​​പ​​നാ​​ശീ​​ർ​​വാ​​ദം.

Tags : District News Nattuvishesham Darshana feast Athirampuzha Church

Recent News

Corehub Up